30 C
Kottayam
Monday, May 13, 2024

കോട്ടയത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കുളത്തില്‍; മകള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

Must read

കോട്ടയം: കഴിഞ്ഞ ദിവസം പനച്ചിക്കാട് നിന്നു കാണാതായ വീട്ടമ്മയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി. പെരുഞ്ചേരിക്കുന്ന് മാടപ്പള്ളികരോട്ട് ശശിയുടെ ഭാര്യ ഓമന(59)യുടെ മൃതദേഹമാണ് സമീപത്തുള്ള കുളത്തില്‍ നിന്ന് കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ മുതലാണ് ഓമനയേയും മകള്‍ ധന്യ(37)യേയും കാണാതായത്. ധന്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ആത്മഹത്യാ കുറിപ്പ് ഇവരുടെ വീട്ടില്‍ നിന്നു പോലീസ് കണ്ടെത്തി. ധന്യയ്ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

ശശിയും ഓമനയും മകള്‍ ധന്യയും ഭര്‍ത്താവ് അനീഷും പെരുഞ്ചേരികുന്നിലെ വീട്ടില്‍ ഒരുമിച്ചായിരുന്നു താമസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week