27.6 C
Kottayam
Thursday, June 4, 2026

കാണാതായ മൂന്ന് പെണ്‍കുട്ടികളേയും കണ്ടെത്തി;പോലിസിനെ വഴിതെറ്റിക്കാനും പെണ്‍കുട്ടികളുടെ ശ്രമം: നാടുവിടാന്‍ കാരണമിതാണ്‌

Must read

തൃശൂര്‍: തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി കാണാതായ പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെയും തിങ്കളാഴ്ച രാത്രിയോടെ പോലീസ് കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് ട്രെയിന്‍ കയറാന്‍ നില്‍ക്കുന്നതിനിടെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് മൂന്ന് പേരെയും പോലിസ് കണ്ടെത്തുന്നത്. പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ അടക്കം കൃത്യമായ പ്ലാനിങ് തയ്യാറാക്കിയാണ് കുട്ടികള്‍ യാത്ര തിരിച്ചത്. ഇത് തിരിച്ചറിഞ്ഞ് നടത്തിയ ശ്രമമാണ് കുട്ടികളെ കണ്ടെത്താന്‍ സഹായിച്ചത്.

കത്തെഴുതി വെച്ച ശേഷമാണ് കുട്ടികള്‍ നാടുവിട്ടത്. ഷൊര്‍ണൂര്‍ ഉള്ള ഒരു കുട്ടിയുടെ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് പോകുന്നതെന്നും, ഷൊര്‍ണൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് ഉള്ള ടിക്കറ്റ് ചാര്‍ജ്, അവിടെ നിന്നും പുണെയിലേക്കുള്ള ടിക്കറ്റ് ചാര്‍ജ്, തുടര്‍ന്ന് മഹാരാഷ്ട്രയിലെ തന്നെ രഞ്ജന്‍ ഗാവ് എന്ന സ്ഥലത്ത് എത്തുന്നത് വരെയുള്ള കൃത്യമായ കാര്യങ്ങളാണ് കത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതു വിശ്വാസത്തിലെടുത്ത പോലിസ് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കോയമ്പത്തൂരിലെ ഉക്കടം എന്ന ഭാഗത്താണെന്ന് കണ്ടെത്തി. ഇതോടെ ഇവര്‍ ഈ വഴി തന്നെയാണ് പോയതെന്ന് പോലീസ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചു.

- Advertisement -

ഇതിന്റെ ഭാഗമായി കോയമ്പത്തൂരില്‍ നിന്നും പുണെയിലേക്ക് പുറപ്പെട്ട വണ്ടി പോലീസും റെയില്‍വേ സേനയും ടിക്കറ്റ് എക്‌സാമിനര്‍മാരും വണ്ടി തിരുപ്പൂര്‍ എത്തുന്നതിനിടയില്‍ പൂര്‍ണ്ണമായും പരിശോധിച്ചുവെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. ഇതോടെ പോലിസിന് സംശയമായി. തുടര്‍ന്ന് എസ് ഐ ഇ.വി. സുഭാഷ് കുട്ടികള്‍ എഴുതിയ കത്ത് കൃത്യമായി പരിശോധിച്ചപ്പോള്‍ ചില സംശയങ്ങള്‍ തോന്നി. കാരണം കുട്ടികളെ കാണാതാവുമ്പോള്‍ പോലീസില്‍ പരാതി ലഭിക്കുമെന്നും പോലീസ് അന്വേഷിച്ച് എത്തുമെന്നും പിടിക്കപ്പെടുമെന്നും അറിയാവുന്ന കുട്ടികള്‍ കൃത്യമായി റൂട്ട് എഴുതി വച്ചത് അന്വേഷണസംഘത്തെ കബളിപ്പിക്കാന്‍ ആണെന്ന് പോലീസ് ഉറപ്പിച്ചു.

- Advertisement -

ഉടന്‍ തന്നെ കോയമ്പത്തൂരില്‍ നിന്നും മറ്റ് ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ ബെംഗളൂരുവിലേക്ക് പോകുന്ന ട്രെയിന്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ ആ ട്രെയിന്‍ കേന്ദ്രീകരിച്ചായി അന്വേഷണം. ട്രെയിന്‍ എത്താന്‍ എതാനും മിനിറ്റുകള്‍ക്ക് മുമ്പ് കുട്ടികള്‍ പ്‌ലാറ്റ്‌ഫോമില്‍ എത്തിയപ്പോള്‍ കാത്തു നിന്ന പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

- Advertisement -

കുട്ടികളെ സമാധാനിപ്പിച്ച ശേഷം രാത്രിയോടെ രക്ഷിതാക്കളെയും എത്തിച്ച് ഇവരെ ഷോര്‍ണൂരിലേക്ക് കൊണ്ടു വരികയായിരുന്നു. ചെറുതുരുത്തി അഡിഷണല്‍ എസ് ഐ ഇ.വി. സുഭാഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനീത് മോന്‍, വനിതാ പോലീസ് ഓഫീസര്‍ പിയുഷ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week