28.4 C
Kottayam
Monday, April 29, 2024

കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം വീടിനു മുകളിലെ വാട്ടർടാങ്കിൽ

Must read

കുവൈറ്റ് സിറ്റി:കുവൈറ്റിൽ കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്‍ച വൈകുന്നേരം 5.30 മുതല്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു വീട്ടുകാർ അറിയിച്ചിരുന്നത്.അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീടിന് മുകളിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് പൊലീസ് അധികൃതര്‍ അധികൃതര്‍ മൃതേദഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആറ് വയസുകാരിയെ കാണാതായത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week