വഴക്കുപറഞ്ഞതിന് വീട്ടില്‍ നിന്നും ഇറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 19കാരനോടൊപ്പം വനത്തില്‍ നിന്നും കണ്ടെത്തി

ഇടുക്കി: വലിയമ്മ വഴക്കു പറഞ്ഞെന്ന കാരണം കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ കാമുകനോടൊപ്പം വനത്തില്‍ നിന്ന് കണ്ടെത്തി. കുരിശുമല വനത്തില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. കമ്പംമെട്ട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വലിയമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. വീട്ടില്‍ നിന്നിറങ്ങിപ്പോയ പതിനേഴു വയസ് പ്രായമുള്ള പെണ്‍കുട്ടി പത്തൊമ്പതുകാരനായ പുരുഷ സുഹൃത്തിനൊപ്പം വനത്തില്‍ കയറി ഒളിക്കുകയായിരുന്നു.

കമ്പംമെട്ട് സി.ഐ ജി.സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് 1.30ഓടെ കുരിശുമല വനത്തില്‍ നിന്നും ഇരുവരെയും കണ്ടെത്തുകയായിരുന്നു.പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. ഞായറാഴ്ച രാത്രി മുഴുവന്‍ ബന്ധുവീടുകളിലും അയല്‍വീടുകളിലുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തിങ്കളാഴ്ച രാവിലെയും തിരച്ചില്‍ തുടര്‍ന്നു. ഒടുവിൽ പോലീസ് കണ്ടെത്തിയതോടെ യുവാവിന്റെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുത്തു. ചൊവ്വാഴ്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News