28.4 C
Kottayam
Saturday, June 6, 2026

കാണാതായ വനിതാ സി.ഐയെ കണ്ടെത്തിയത് റിട്ടയഡ് സി.ഐയുടെ വീട്ടില്‍,അന്വേഷണമാരംഭിച്ച് പോലീസ്‌

Must read

തിരുവനന്തപുരം: വയനാട്ടില്‍ നിന്ന് കാണാതായ വനിത സിഐയെ രണ്ട് ദിവസത്തിന് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തിയ സംഭവം വിശദമായി അന്വേഷിക്കാന്‍ പൊലീസ്. വയനാട് പനമരം സിഐ എലിസബത്തിനെ തിരുവനന്തപുരത്തെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ഇന്നാണ് കണ്ടെത്തിയത്. കോടതി ആവശ്യത്തിനായി വയനാട്ടില്‍ നിന്ന് പാലക്കാടേക്ക് പോയ ഉദ്യോഗസ്ഥയെ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. എലിസബത്ത് തൊഴിലിടത്തിൽ സമ്മർദ്ദം നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.

ഈ മാസം പത്താം തീയതി വൈകിട്ടാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാകാൻ പോയ സിഐ എലിസബത്തിനെ കാണാതാകുന്നത്. എലിസബത്ത് ഉപയോഗിച്ചിരുന്ന രണ്ട് നമ്പറുകളും സ്വിച്ച് ഓഫായ നിലയിലായിരുന്നു.

പാലക്കാടേക്കുള്ള കെഎസ്ആർടിസി ബസിൽ എലിസബത്ത് കയറിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചത് നിര്‍ണായകമായി. എന്നാൽ, സിഐ കോടതിയിൽ എത്തിയില്ല. സംഭവത്തിൽ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം തുടങ്ങി.

- Advertisement -

കമ്പളക്കാട് സിഐയും സംഘവും പാലക്കാട് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് എലിസബത്ത് തിരുവനന്തപുരത്തുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. റിട്ട. സിഐയായ വനിതാ സുഹൃത്തിന്‍റെ വീട്ടിലായിരുന്നു എലിസബത്ത് ഉണ്ടായിരുന്നത്. തുടർന്ന് പൊലീസ് എത്തി മെഡിക്കൽ കോളജ് സ്റ്റേഷനിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി എലിബസത്തിനെ വയനാട്ടിലേക്ക് കൊണ്ടുവരും.

- Advertisement -

പാലക്കാട്ടേക്ക് യാത്ര തുടങ്ങിയ സിഐ എങ്ങനെ തിരുവനന്തപുരത്ത് എത്തി എന്ന് പൊലീസ് അന്വേഷിക്കും. എലിസബത്ത് മേലുദ്യോഗസ്ഥരിൽ നിന്നും ജോലി സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ സൂചന നൽകുന്നുണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

 ആർക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. 54 വയസ് പ്രായമുള്ള എലിസബത്തിന് ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. രണ്ട് വർഷം മുൻപ് പാലക്കാട് ആലത്തൂർ സ്‌റ്റേഷനിലെ സി ഐ ആയിരുന്നു എലിസബത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week