കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ 14 കാരനെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനില്‍ ആണ് കുട്ടിയെ കണ്ടെത്തിയത്. ചെങ്ങമനാട് ദേശം സ്വദേശിയായ ഒമ്പതാം വിദ്യാര്‍ത്ഥിയെ ഇന്നലെ രാത്രി മുതലാണ് കാണാതായത്. കുട്ടിയെ അച്ഛനൊപ്പം വീട്ടിലേക്ക് അയച്ചു. ഇന്നലെ രാത്രി കത്തെഴുതിവെച്ച് വീട് വിടുകയായിരുന്നു വിദ്യാര്‍ത്ഥി. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ ട്രെയിനില്‍ നിന്ന് കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


