കൊല്ലം: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി നാൽക്കവല ചരുവിള പുത്തൻവീട്ടിൽ ശ്രീകുമാറിനെ (49) ആണ് പൂയപ്പള്ളി പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പൂയപ്പള്ളിയിൽ ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയതും പ്രതി കയറിപ്പിടിച്ചെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് പൂയപ്പള്ളി പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരുന്നു.
പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാരുടെ അഭ്യർഥന മാനിച്ച് പ്രതിയെ താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും പിന്നെയും ഇയാൾ വിദ്യാർത്ഥിനിയുടെ വീട്ടിൽ എത്തി തെറി പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതോടെ വീണ്ടും വീട്ടുകാർ പരാതി നൽകിയതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


