KeralaNews

പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്ഐക്ക് സസ്പെന്‍ഷന്‍. ആലപ്പുഴയില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗം എസ്ഐ എന്‍.ആര്‍. സന്തോഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പോലീസുകാരന്‍ ഇല്ലാതിരുന്ന സമയം ക്വാട്ടേഴ്സിലെത്തിയ എസ്ഐ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്.

കഴിഞ്ഞ 18ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പോലീസ് ആസ്ഥാനത്തു നിന്നു വയര്‍ലെസ് സെറ്റ് വാങ്ങാനായി പോലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചു. അന്നു രാത്രി 8.30യോടെ എസ്ഐ ഇതേ പോലീസുകാരന്റെ ക്വാര്‍ട്ടേഴ്സില്‍ എത്തി.

വാതില്‍ തുറന്ന ഭാര്യയോട് ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ച എസ്ഐ അപമര്യാദയായി സംസാരിക്കുകയും ബലപ്രയോഗത്തിനു ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പ്രതിയായ എസ്ഐ ഒളിവിലാണെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button