News
കാമുകനെ വിവാഹം കഴിപ്പിച്ച് തരണം; കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി പെണ്‍കുട്ടിയുടെ ഭീഷണി
ഭോപ്പാല്‍: കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി കാമുകനെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഭീഷണിയുമായി പ്രായപൂര്‍ത്തിയാകാത്ത് പെണ്‍കുട്ടി. ഇയാളുമായുള്ള പ്രണയബന്ധം പെണ്‍കുട്ടിയുടെ അമ്മ എതിര്‍ത്തിരുന്നു.തുടര്‍ന്ന് കാമുകനുമായുള്ള ബന്ധം സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പര്‍ദേശിപുരയിലെ ബന്ധേരി പാലത്തിന് സമീപത്താണ് സംഭവം.
പെണ്‍കുട്ടി പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി മുഴക്കിയതോടെ ജനങ്ങളും തടിച്ച് കൂടാന്‍ തുടങ്ങി. തുടര്‍ന്ന് പോലീസും സംഭവ സ്ഥലത്തെത്തി. എന്നിട്ടും കുട്ടി ഇറങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ ആണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച് സംസാരിച്ച് പെണ്‍കുട്ടിയെ താഴെ ഇറക്കുകയായിരുന്നുവെന്ന് പര്‍ദേശിപുര പോലീസ് ഇന്‍സ്പെക്ടര്‍ അശോക് പട്ടീദാര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News