25.6 C
Kottayam
Thursday, June 4, 2026

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ ബൈക്കിലെത്തി സ്വന്തം വീട്ടിലെത്തിച്ച് ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു; ഇടുക്കിയില്‍ പതിനെട്ടുകാരന്‍ പിടിയില്‍

Must read

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ ബൈക്കിലെത്തി സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി ചേലച്ചുവട്ടിലെ യുവാവാണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പ്രേമം നടിച്ച് വശത്താക്കിയാണ് പെണ്‍കുട്ടിയെ ഇയാള്‍ രാത്രിയില്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് പീഡിപ്പിച്ചിരുന്നത്. ഒരു വര്‍ഷമായി ഇത് ആരും അറിഞ്ഞിരുന്നില്ല.

എല്ലാവരും ഉറക്കത്തിലാവുന്നതോടെയാണ് ബൈക്കിലെത്തുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയിരുന്നത്. രാത്രി പത്തു മണിയോടെ പെണ്‍കുട്ടിയുടെ വീടിന് സമീപം കുറ്റിക്കാട്ടിലേക്ക് ബൈക്ക് ഇറക്കി വച്ചശേഷം പെണ്‍കുട്ടിയെ പിറകിലിരുത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരും. ശേഷം പുലര്‍ച്ചെ അഞ്ചു മണിക്ക് മുമ്പ് തന്നെ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ഇവര്‍ ഉണരാന്‍ താമസിച്ചു. ഇതോടെ ഇരുവരും അങ്കലാപ്പിലായി.

നേരം പുലര്‍ന്നതോടെ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ല. സ്വന്തം വീട്ടില്‍തന്നെ പെണ്‍കുട്ടിയെ ഇയാള്‍ സുരക്ഷിതയാക്കി കിട്ടിലിനടിയില്‍ ഇരുത്തി. എന്നാല്‍, ഏഴു മണിയോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിയില്‍ നോക്കിയപ്പോള്‍ മകളെ കാണാനില്ല. തുടര്‍ന്ന് ചുറ്റുപാടും തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ പെണ്‍കുട്ടിയുടെ മാതാവ് ഇടുക്കി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.

ഇതോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ വച്ച് പോലീസ് തിരഞ്ഞു. ടവര്‍ ലൊക്കേഷന്‍ അടുത്തുതന്നെ ആയിരുന്നു. ഉടന്‍ പോലീസ് സംഘം പുറപ്പെട്ടു. ചെന്നത് പ്രതിയുടെ വീട്ടിലായിരുന്നു. പോലീസ് എത്തിയതോടെ പതിനെട്ടുകാരന്റെ വീട്ടുകാര്‍ പരിഭ്രമിച്ചു. അവര്‍ പെണ്‍കുട്ടി വീട്ടിലുള്ള വിവരം അറിഞ്ഞിരുന്നില്ല. മുറിയില്‍ കട്ടിലിന് അടിയില്‍ ഒളിച്ചിരുന്ന പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തുകയായിരിന്നു. അപ്പോഴാണ് ദേവന്റെ വീട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടുകാരും ഒരു വര്‍ഷമായി നടന്നിരുന്ന പീഡനവിവരം അറിയുന്നത്. റിസോര്‍ട്ട് ജീവനക്കാരനായിരുന്ന യുവാവ് ഇപ്പോള്‍ മേസ്തിരിപ്പണി ചെയ്യുകയാണ്. വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

Popular this week