വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് സൗഹൃദം നടിച്ച് വശത്താക്കി; വിവിധയിടങ്ങിളില്‍ എത്തിച്ച് പീഡിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടുകാരുമായി പിണങ്ങി ഒറ്റയ്ക്ക് ചെന്നൈയിലേക്ക് പോകുവാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയ രണ്ടു പേര്‍ അറസ്റ്റില്‍. വലിയതുറ സ്റ്റിജോ ഹൗസില്‍ പ്രശോഭ് ജേക്കബ് (34), വലിയത്തോപ്പ് സെന്റ് ആന്‍സ് ചര്‍ച്ചിനു സമീപം സ്റ്റെല്ല ഹൗസില്‍ ജോണ്ടിയെന്ന് വിളിക്കുന്ന ജോണ്‍ ബോസ്‌കോ (33) എന്നിവരെയാണ് പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടുകാരുമായി പിണങ്ങിയിറങ്ങി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈയ്ക്ക് ടിക്കറ്റെടുക്കാനായി കാത്തിരിക്കുകയായിരുന്നു പെണ്‍കുട്ടി. എന്നാല്‍ പ്രതികള്‍ പെണ്‍കുട്ടിയുടെ അടുത്ത് കൂടി സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടു പോകുകയുണ്ടായത്. പടിഞ്ഞാറെക്കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജ്, തമിഴ്‌നാട് കായ്പ്പാടി റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.

കുട്ടിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് പ്രതികളുടെ സുഹ്യത്തുക്കളായ 4 പേര്‍ കൂടി ബംഗളൂരുവില്‍ വച്ച് പീഡിപ്പിച്ചതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News