അമ്മാവന്‍ ബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കിണറ്റില്‍ ചാടി ജീവനൊടുക്കി
ജയ്പൂര്‍: രാജസ്ഥാനില്‍ അമ്മാവന്‍ ബലാത്സംഗം ചെയ്തതിന്റെ മനോവിഷമത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കിണറ്റില്‍ ചാടി ജീവനൊടുക്കി. പീഡനത്തിന് ഇരയായ അന്ന് തന്നെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു.
ജോധ്പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയെ അമ്മാവന്‍ നിരന്തരമായി ഉപദ്രവിച്ചതായി പോലീസ് പറയുന്നു. ഉപദ്രവിക്കുന്നത് നിര്‍ത്താന്‍ നിരവധി തവണ പെണ്‍കുട്ടി അമ്മാവനോട് ആവശ്യപ്പെട്ടിരുന്നതായി അച്ഛന്‍ പറയുന്നു. വ്യാഴാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ അമ്മാവന്‍ പീഡിപ്പിച്ചത്. ഇതിന്റെ മനോവിഷമത്തില്‍ അന്ന് രാത്രി പെണ്‍കുട്ടി വീട് വിട്ടിറങ്ങി.
കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തുന്നതിന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള കിണറ്റില്‍ ചാടിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയില്‍ അമ്മാവനെതിരെ കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മോയിനുദ്ദീനെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.