14കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതിയുടെ പേര് പറയരുതെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് കുടുംബം

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പോലീസ് പ്രതികള്‍ക്കൊപ്പമെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. ഡല്‍ഹിയില്‍ 14കാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ചെയ്യുകയായിരുന്നു.

കുടുംബം പരാതി നല്‍കിയിട്ടും പൊലീസ് നിസ്സംഗത കാണിക്കുകയാണെന്നും ഒരു പ്രതിയുടെ പേര് മൊഴിയില്‍ പറയരുതെന്ന് പൊലീസ് നിര്‍ബന്ധിച്ചതായും കുടുംബം പറയുന്നു. ഗാസിയാബാദിലെ ഒമ്പതാം ക്ലാസുകാരിയാണ് അക്രമത്തിന് വിധേയമായത്. പ്രതികളിലൊരാളുമായി പെണ്‍കുട്ടിക്ക് പരിചയമുണ്ടായിരുന്നു.

ജൂലൈ 27ന് ഇയാള്‍ പെണ്‍കുട്ടിയെ സമീപത്തെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി. അവിടെനിന്ന് പാര്‍ക്കിലേക്ക് പോകുകയും മറ്റു മൂന്നു പ്രതികളെ പരിചയപ്പെടുത്തുകയുമായിരുന്നു. 20 കാരായ പ്രതികള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി. പിന്നീട് ഡല്‍ഹി കോണ്ട്‌ലിയിലെ ഫ്‌ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു.

അക്രമത്തിന് ശേഷം പെണ്‍കുട്ടിയെ മെയിന്‍ റോഡില്‍ ഇറക്കിവിട്ടു. അക്രമം പുറത്തുപറഞ്ഞാല്‍ ദൂഷ്യഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയെങ്കിലും പൊലീസ് അലംഭാവം കാണിക്കുകയായിരുന്നു. പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News