25.6 C
Kottayam
Saturday, June 13, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അ‍ഞ്ചു വർഷത്തിനിടയിൽ ഒമ്പതുപേർ ലൈം​ഗികമായി ഉപദ്രവിച്ചതായി പരാതി

Must read

പത്തനംതിട്ട: പതിനേഴുകാരിയെ അ‍ഞ്ചു വർഷത്തിനിടയിൽ ഒമ്പതുപേർ ലൈം​ഗികമായി ഉപദ്രവിച്ചതായി പരാതി. സംഭവത്തിൽ മന്ത്രവാദി ഉൾപ്പെടെ അഞ്ചുപേരെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദിയായി അറിയപ്പെടുന്ന ആദികുളങ്ങര സ്വദേശിയായ തങ്ങൾ എന്ന ബദർ സമൻ(62) ഉൾപ്പെടെയാണ് പിടിയിലായത്. സ്കൂളിൽ നടന്ന കൗൺസലിങിലാണ് പെൺകുട്ടി അതിക്രമ വിവരം വെളിപ്പെടുത്തിയത്.

പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അതിക്രമത്തിനിരയായതെന്നാണ് പരാതി. പഠനത്തിൽ ശ്രദ്ധയില്ലെന്ന് പറഞ്ഞ് മാതാപിതാക്കളാണ് കുട്ടിയെ ബദർ സമനരികിലെത്തിച്ചത്. അന്ന് മോശമായ ഉദേശത്തോടെ സമൻ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് പരാതി. പിന്നീടുള്ള വർഷങ്ങളിൽ സഹപാഠി ഉൾപ്പെടെ എട്ടുപേർ കൂടി തന്നെ ലൈം​ഗികമായി ഉപദ്രവിച്ചുവെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. തന്റെ ​ന​ഗ്നദൃശ്യങ്ങൾ സഹപാഠി പ്രചരിപ്പിച്ചുവെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

- Advertisement -

- Advertisement -

വെളിപ്പെടുത്തലിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മറ്റിയും സ്കൂൾ അധികൃതരും ഇടപ്പെട്ടാണ് സംഭവം പോലീസിൽ അറിയിച്ചത്. നൂറനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നാലുപേർ കൂടി ഇനി പിടിയിലാകാനുണ്ട്. ഇതിൽ ഒരാൾ വിദേശത്താണെന്നും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രേണു സുധി ഗുരുതരമായ അസുഖത്തോട് പോരാടുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ

കോട്ടയം: മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ രേണു സുധി (അന്തരിച്ച പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ) ഗുരുതരമായ ഒരു അസുഖത്തോട് കടുത്ത പോരാട്ടത്തിലാണെന്ന നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേരള ഹോം ഡിസൈൻ...

പതിനാറുകാരിയുടെ പീഡനം;പ്രതി അമ്മയെ പരിചയപ്പെട്ടത് ജയിലിൽ, കുട്ടി പിതാവിനാലും പീഡിപ്പിക്കപ്പെട്ടു

കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അതീവ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി...

കോഴിക്കോട്ട് നിപ ഭീതിയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്, പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി നാളെ എത്തും

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശങ്കയിലായിരുന്ന കോഴിക്കോട് ജില്ലയ്ക്ക് വലിയ ആശ്വാസമായി സ്രവ പരിശോധനാ ഫലം പുറത്ത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്നുപേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ പ്രാഥമിക ഘട്ടത്തിൽ രോഗവ്യാപന...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നു? ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനമെന്ന് അഭ്യൂഹം, ചർച്ചയായി കുടുംബാംഗങ്ങളുടെ ഇടപെടൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് തികച്ചും അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്ന ഇരുവരും തങ്ങൾക്കിടയിലെ ഭിന്നതകൾ...

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

Popular this week