25.6 C
Kottayam
Saturday, June 13, 2026

കടുവയെ വെടിവെച്ച് കൊല്ലും, രാധയുടെ മകന് താത്കാലിക സർക്കാർ ജോലി: ഉറപ്പുനൽകി മന്ത്രി

Must read

കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലിയിൽ യുവതിയുടെ ജീവനെടുത്ത കടുവയെ വെടിവെച്ചുകൊല്ലുമെന്ന് കുടുംബത്തിന് ഉറപ്പുനൽകി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കൊല്ലപ്പെട്ട രാധയുടെ മകന് താത്കാലിക സർക്കാർ ജോലിയുടെ നിയമന ഉത്തരവും മന്ത്രി കൈമാറി. ശക്തമായ ജനരോഷത്തിനിടയിലും കനത്ത പോലീസ് സുരക്ഷയിൽ രാധയുടെ വീട്ടിലെത്തിയപ്പോഴാണ് മന്ത്രി നിയമന ഉത്തരവ് കൈമാറിയത്.

സമരത്തെ തള്ളിപ്പറയില്ലെന്നും രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. യു.ഡി.എഫിൻ്റെ യാത്ര രാഷ്ട്രീയ പ്രേരിതമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശവും അതു തന്നെയാണ്. നിയമോപദേശവും സാങ്കേതികതകളും പരിശോധിച്ച ശേഷമാണ് ഉത്തരവിട്ടതെന്നും ഇന്ത്യയിലാദ്യമായാണ് ഇത്തരം ഒരു ഉത്തരവെന്നും മന്ത്രി വ്യക്തമാക്കി. 29 ന് വീണ്ടും പഞ്ചാരക്കൊല്ലിയിലെത്തുമെന്നും മന്ത്രി കൂട്ടിചേർത്തു.

- Advertisement -

- Advertisement -

ഒരു നാടിന്റെ പ്രശ്നമായിട്ടാണ് ഇതിനെ കാണുന്നത്. ജനകീയ പ്രശ്നത്തിൽ സർക്കാർ കൂടെ ഉണ്ടാവും. വന്യ ജീവി സ്നേഹികൾ കോടതിയിൽ പോകുന്ന നാടാണിത്. പോയി പോയി ഈ പരുവം ആയെന്നും കോടതിയിൽ നിന്ന് എന്തെങ്കിലും വന്നാൽ അപ്പോൾ നോക്കാമെന്നും മന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയപ്രേരിതമാണ് ജനരോഷമെന്നും ശാന്ത വനത്തിനുള്ളിൽ പ്രവേശിപ്പിച്ചപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ റോ‍ഡ് ഉപരോധിച്ചത്. പ്രസ്താവന പിൻവലിച്ച് കുടുംബത്തോടും പ്രദേശവാസികളോടും മന്ത്രി മാപ്പു പറയണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. പ്രതിഷേധക്കാർ മന്ത്രിക്കുനേരെ കരിങ്കൊടി വീശുകയും ചെയ്തിരുന്നു. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരാണ് പിലാക്കാവിൽവച്ച് മന്ത്രിയുടെ വാഹനത്തിന് നേരം കരിങ്കൊടി വീശിയത്.

- Advertisement -

വൻ പ്രതിഷേധത്തിനിടയിലാണ് മന്ത്രി രാധയുടെ വീട്ടിലെത്തിയത്. തുടർന്ന് കുടുംബാം​ഗങ്ങളുമായി മന്ത്രി സംസാരിച്ചു. ശേഷം ബേസ് ക്യാമ്പിലെത്തിയ മന്ത്രി ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പ്രതിഷേധക്കാർ എന്നിവരുമായി ചർച്ച നടത്തുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മാട്രിമോണിയൽ വഴി സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിയ അച്ഛനും മകനും അറസ്റ്റിൽ; ആഡംബര ബി.എം.ഡബ്ല്യു കാർ പോലീസ് പിടിച്ചെടുത്തു

ലഖ്നൗ: മാട്രിമോണിയൽ സൈറ്റുകളും പത്രപ്പരസ്യങ്ങളും വഴി വിവാഹവാഗ്ദാനം നൽകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുപത്തഞ്ചിലധികം സ്ത്രീകളിൽ നിന്നായി കോടികൾ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പുകാരനെ പോലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒളിവിൽ...

ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24കാരി ആശുപത്രിയില്‍

കോഴിക്കോട്: വീടിനുള്ളിൽ വെച്ച് പുറത്തുപോകാനായി ഷൂ ധരിക്കുന്നതിനിടെ ഇരുപത്തിനാലുകാരിയായ യുവതിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് (24) സ്വന്തം വീടിനുള്ളിൽ വെച്ച് ഈ ദാരുണമായ അനുഭവം ഉണ്ടായത്. കടിയേറ്റ...

‘പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ട്‌’ വനിതാ ഡോക്ടറെ അവധിയിൽവിട്ട്‌ ആശുപത്രി

മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ. മുംബൈയിലെ കെഇഎം ഹോസ്പിറ്റലും മെഡിക്കൽ കോളേജ് അധികൃതരും എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും...

പമ്പുകളിൽ നിന്ന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രം, വൻകിട ഉപയോക്താക്കൾക്ക് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പൂഴ്ത്തിവെപ്പും അനധികൃത കരിഞ്ചന്ത വിൽപ്പനയും കർശനമായി തടയുന്നതിനായി പെട്രോൾ പമ്പുകളിലെ ഇന്ധന വിൽപ്പനയിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പുതിയ നിയമപ്രകാരം പെട്രോൾ പമ്പുകളിൽ നിന്നും ഒരു...

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർ മരിച്ചു, അപകടം ആസമിൽ

ന്യൂഡൽഹി: ആസാമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു....

Popular this week