27.4 C
Kottayam
Thursday, June 4, 2026

ലജ്ജിക്കുക… ലോക് ഡൗണിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു

Must read

റാഞ്ചി: രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിനിലൂടെ കടന്നുപോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി. ഝാര്‍ഖണ്ഡിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അടച്ചതിനാല്‍ വീട്ടില്‍ പോകാന്‍ നില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി. ഹോസ്റ്റലില്‍ നിന്ന് കരുദി എന്ന സ്ഥലം വരെ വിദ്യാര്‍ത്ഥിനിയെ ഒരു സുഹൃത്ത് എത്തിച്ചു. അവിടെ നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ അച്ഛനെ വിളിച്ചുവെങ്കിലും അച്ഛന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഒരു സുഹൃത്തിന്റെ സഹായം തേടുകയായിരുന്നു.

വഴിയില്‍ പോലീസ് ഉള്ളതുകൊണ്ട് കുറുക്കുവഴിയെടുക്കണമെന്ന് പറഞ്ഞ് പെണ്‍കുട്ടിയേയും കൊണ്ട് ഇയാള്‍ വനപാതയിലൂടെ പോയി. ഗഡിയാപാനി എന്ന വനത്തില്‍ വണ്ടി നിര്‍ത്തിയ ഇയാള്‍ പെണ്‍കുട്ടിയെ ക്രീരമായി പീഡിപ്പിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളെയും വിളിച്ചുവരുത്തി പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരിന്നു.

അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വനത്തില്‍ തന്നെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. ബോധം വീണ പെണ്‍കുട്ടി ഏറെ കഷ്ടപ്പെട്ടാണ് മെയിന്‍ റോഡിലേക്ക് വന്നതും പോലീസില്‍ പരാതി നല്‍കിയതും. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week