28.8 C
Kottayam
Thursday, June 4, 2026

മിന്നൽ മുരളിയ്ക്ക് പിന്നാലെ ബറോസിലും,മോഹൻലാലിന്റെ സർപ്രൈസ് കോളിനെക്കുറിച്ച് മിന്നൽ മുരളിയിലെ വില്ലൻ

Must read

കൊച്ചി:ബേസിൽ സംവിധാനം ചെയ്ത ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തിയ മിന്നൽമുരളി എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം നെറ്റ് ഫ്ലിക്സിൽ കൂടെയാണ് പുറത്തിറങ്ങിയത്. ചിത്രത്തെക്കുറിച്ചും ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചും പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ നല്ല അഭിപ്രായങ്ങളാണ് പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ടോവിനോയുടെ കഥാപാത്രത്തിനു ലഭിച്ച അതേ കയ്യടി തന്നെയായിരുന്നു വില്ലൻ കഥാപാത്രമായ ഗുരു സോമസുന്ദരത്തിനും പ്രേക്ഷകർ നൽകിയത്.

പ്രമുഖ സംവിധായകൻ ത്യാഗരാജന്‍ കുമാരരാജയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ആരണ്യകാണ്ഡ’ത്തിലൂടെയാണ് ഗുരു സോമസുന്ദരം ആദ്യമായി നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2013 പുറത്തിറങ്ങിയ അഞ്ചുസുന്ദരികൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ ഒരു ശ്രദ്ധേയകഥാപാത്രത്തെ തന്നെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

- Advertisement -

അതിനുശേഷം ആസിഫ് അലിക്കൊപ്പം കോഹിനൂരിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. എത്രയെത്ര കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്തെങ്കിലും താരത്തിന് ഏറ്റവുമധികം പ്രശംസ നേടിക്കൊടുത്തത് മിന്നൽ മുരളിയിലെ ഷിബു എന്ന വേഷം തന്നെയാണ് . ഇപ്പോഴിതാ അദ്ദേഹത്തെ ചുറ്റിപ്പറ്റി മറ്റൊരു സന്തോഷ വാർത്ത കൂടി പുറത്ത് വരികയാണ്. മലയാളത്തിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം താരം ചെയ്യുന്നുണ്ട് ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

- Advertisement -

മിന്നൽ മുരളി റിലീസിനു മുൻപ് മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചെന്നും ബറോസില്‍ അഭിനയിക്കുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തിലൂടെ വെളിപ്പെടുത്തി- ഗുരുവിനോട് താങ്കൾ ഇങ്ങോട്ട് വരു എന്നും നമുക്ക് ഒരു യാത്ര ചെയ്യാം എന്നായിരുന്നു മോഹൻലാൽ സംസാരിച്ചത്.മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ കൂടിയാണ് മിന്നൽ മറുപടി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week