‘എവിടുന്ന് കിട്ടി ഈ സാധനത്തെ’ സ്ത്രീകളിലൂടെയായിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്ന്  മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: സ്ത്രീകളിലൂടെയായിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്ന്  മന്ത്രി സജി ചെറിയാൻ. അതുകൊണ്ടാണ് സരിതയേയും സ്വപ്നയേയും കൊണ്ടുവന്നത്. സ്വപ്നയെ പ്രതിപക്ഷം വിലക്കെടുത്തു. യുഡിഎഫ് കാലത്ത് സരിത പറഞ്ഞതുപോലൊരു കഥയാണ് ഇപ്പോൾ സ്വപ്ന പറയുന്നത്.

ഈ സ്ത്രീ പറഞ്ഞാൽ തകരുന്നതാണോ പിണറായി വിജയൻ. എവിടുന്ന് കിട്ടി ഈ സാധനത്തിനെയെന്നും എന്ന് മന്ത്രിയുടെ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ആരോപണമുന്നയിച്ച യുഡിഎഫ് എംഎൽഎ മാത്യു കുഴൽനാടനെയും മന്ത്രി പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം മര്യാദകേടാണ്. മാത്യു കുഴൽന്നാടനല്ല  കുഴൽമന്ദനാണെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ എൽഡിഎഫ് റാലിയിലായിരുന്നു മന്ത്രിയുടെ പ്രസം​ഗം.

 

സ്വപ്ന പ്രതിയായ സർക്കാരിനെതിരായ ഗൂഢലോചനക്കേസിൽ എച്ച്ആര്‍ഡിഎസ് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തി. എച്ച്ആര്‍ഡിഎസ് ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യു ഉൾപ്പടെയുള്ളവരുടെ മൊഴിയാണ് എടുത്തത്. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചായിരുന്നു മൊഴിയെടുത്തത്. 

സ്വപ്നയെ കാണാൻ ആരൊക്കെ വന്നു തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. എച്ച്ആര്‍ഡിഎസിലെ  മുൻ ജീവനക്കാരുടെ  മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മുൻ ഡ്രൈവർ, ഫ്ലാറ്റിലെ സഹായി എന്നിവരുടെ മൊഴിയാണ് എടുത്തത്. സരിത്തിനെ വിജിലൻസ് അപ്രതീക്ഷിതമായി കസ്റ്റഡിയിൽ എടുത്ത ദിവസമാണ് ഇരുവരും ജോലി ഒഴിഞ്ഞത്.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News