24.2 C
Kottayam
Sunday, June 7, 2026

രക്ഷിതാക്കളുടെ അമിതമായ മൊബൈൽ ഉപയോഗം കുട്ടികളെയും വഴി തിരിച്ചുവിടുന്നു: മന്ത്രി സജി ചെറിയാന്‍

Must read

കോട്ടയം:ലഹരി ഉപയോഗത്തോടൊപ്പം മൊബൈലിന്റെ അതിപ്രസരവും നമ്മുടെ കുട്ടികളെ കാർന്നു തിന്നുകയാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പന്തളത്ത് ലഹരി ഉപയോഗത്തിന് എതിരെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കൽ സംവിധാനം ചെയ്ത ഹ്യസ്വ ചിത്രത്തിന്റെ പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


കുടുംബങ്ങളിൽ കുട്ടികൾക്ക് ഒപ്പം രക്ഷിതാക്കളും മൊബൈലിന്റെ നിരന്തര ഉപയോക്താക്കളാണ്. നമ്മുടെ വീടുകളിൽ പാചകം അന്യം നിന്നതായും മന്ത്രി പറഞ്ഞു. രക്ഷിതാക്കളുടെ അമിതമായ മൊബൈൽ ഉപയോഗം കുട്ടികളെയും ഈ വഴിക്ക് തിരിച്ചു വിടുകയാണ്. ഇവിടെയാണ് മയക്കുമരുന്നു ലോബി പിടിമുറുക്കുന്നത്.

സ്കൂൾ കുട്ടികൾ അടക്കം മൊബൈൽ ഉപയോഗത്തിലൂടെ മയക്കുമരുന്നു ലോബിയുടെ പിടിയിൽ അകപ്പെടുന്നു. ഒരിക്കൽ ഉപയോഗിച്ചാൽ പിന്നീട് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് കുട്ടികളെ എത്തിക്കുകയാണ് ഈ ലോബി ചെയ്യുന്നത്. കഴിഞ്ഞ കുറെ നാളുകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്സൻ സുശീലാ സന്തോഷ്, . നഗരസഭാ കൗൺസിലർമാരായ പന്തളം മഹേഷ്, എംജി വിജയകുമാർ, തുമ്പമൺ പഞ്ചായത്ത് അംഗം സുനു വർഗ്ഗീസ്, ഡോ സുമിത്രൻ , ഡോ. ബിനോ ഐ കോശി എന്നിവർ ആശംസകൾ അർപ്പിച്ചു. സംവിധായകൻ രഘു പെരു പുളിക്കൽ സ്വാഗതവും പ്രോഗ്രാം കൺവീനർ റജി പത്തിയിൽ നന്ദിയും രേഖപ്പെടുത്തി.

- Advertisement -

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ
കണ്ണൻ സാഗർ, സുഭാഷ് പന്തളം തുടങ്ങിയവരാണ് ഹൃസ്വ ചിത്രത്തിന്റെ അഭിനേതാക്കൾ. പൂഴിക്കാട് ഗവ.യുപി സ്കൂൾ, സെന്റെ തോമസ് സ്കൂൾ, നാഗേശ്വര നൃത്ത വിദ്യാലയം ഉൾപ്പെടെയ സ്ഥാപനങ്ങളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികളും ഹൃസ്വ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

- Advertisement -

രഘു പെരുമ്പുളിക്കൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൃസ്വ ചിത്രമാണിത്. പ്രകാശ് പുന്തല നിർമ്മിക്കുന്ന ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം നിർവഹിച്ചിരിക്കുന്നത് രതീഷ് അടൂർ ആണ്. അന്തരിച്ച കോന്നിയൂർ രാധാകൃഷ്ണൻ 1971 ൽ രചനയും സംഗീത സംവിധാനം നിർവ്വഹിച്ച പൂമ്പാറ്റകൾ പറക്കട്ടെ എന്ന ഗാനത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week