EntertainmentKeralaNews

അതിൽ അവൾ വീണു; പ്രണയകാലത്തെക്കുറിച്ച് ബാബുരാജ്; വാണി തിരിച്ചു വരാത്തതിന് കാരണം; ബാബുരാജ്

കൊച്ചി:വില്ലൻ വേഷങ്ങളിലൂടെ അഭിനയ രം​ഗത്തേക്ക് വന്ന ബാബുരാജിന് വർഷങ്ങൾക്കിപ്പുറമാണ് കരിയറിൽ ശ്രദ്ധിക്കപ്പെടാനായത്. സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിൽ ചെയ്ത കോമഡി വേഷം ബാബുരാജിന് വഴിത്തിരിവായി. കോമഡി വേഷങ്ങളിൽ അതിന് മുമ്പ് ബാബുരാജിനെ ആരും കണ്ടിരുന്നില്ല. മനുഷ്യമൃ​ഗം, നോട്ടി പ്രൊഫസർ തുടങ്ങിയ സിനിമകളിൽ നായകവേഷവും ഇദ്ദേഹം ചെയ്തു. 2021 ൽ ചെയ്ത ജോജി എന്ന സിനിമ നടന് ഏറെ പ്രശംസ നേടിക്കൊടുത്തു. ബാബുരാജിനേക്കാളും താരമൂല്യമുള്ള നായിക നടിയായിരുന്നു ഭാര്യ വാണി വിശ്വനാഥ്.

മലയാള സിനിമയിൽ നിന്ന് വർഷങ്ങളായി വാണി മാറി നിൽക്കുകയാണ്. വാണിയെക്കുറിച്ചും കരിയറിലെ അനുഭവങ്ങളെക്കുറിച്ചും ബാബുരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വാണി വിശ്വനാഥിനെ മലയാള സിനിമകളിൽ കാണാത്തതിന് കാരണം എന്തെന്ന് ബാബുരാജ് തുറന്ന് പറഞ്ഞു. മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Baburaj, Vani Viswanath

വാണി ഇപ്പോൾ ഒരു തെലുങ്ക് പടം ചെയ്തു. അവൾക്ക് ഇപ്പോഴും അടി, ഇടി സിനിമകളാണ് ഇഷ്ടം. എത്രയോ പേർ വന്ന് കഥ പറയും. പക്ഷെ അവൾ ശരിയാവില്ലെന്ന് പറയും. തെലുങ്കിൽ അടിയും ഇടിയും ബഹളവുമുള്ള സിനിമയാണ് ചെയ്തതെന്നും ബാബുരാജ് വ്യക്തമാക്കി. വാണിയുമായുള്ള പ്രണയകാലത്തെക്കുറിച്ചും നടൻ സംസാരിച്ചു.

ഞാൻ അത്യാവശ്യം തയ്ക്കും, പാചകം ചെയ്യും, ഇലക്ട്രിക്കൽ വർക്ക് ചെയ്യും. വാണിയുമായി ഇത്ര അടുക്കാൻ കാരണം തയ്യൽ ആണ്. പണ്ട് ഞാനവൾക്ക് ഒരു നൈറ്റ് തയ്ച്ച് കൊടുത്തിട്ടുണ്ട്. ഞാൻ തയ്ക്കുമെന്ന് പറഞ്ഞിട്ട് അവൾ വിശ്വസിച്ചില്ല. അവളുടെ വീട്ടിൽ ഒരു തയ്യൽ മെഷീൻ ഉണ്ട്. അവിടെയുള്ള ഒരു ബെഡ് ഷീറ്റ് കൊണ്ട് നൈറ്റ് ഡ്രസ് തയ്ച്ചു. അതിൽ അവൾ വീണെന്നും ബാബുരാജ് തമാശയോടെ പറഞ്ഞു. കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ചും നടൻ സംസാരിച്ചു.

Baburaj, Vani Viswanath

മലയാള സിനിമയിൽ വന്നിട്ട് മുപ്പത് വർഷത്തോളമായി. കരിയറിൽ പകുതിയോളം ഡയലോ​ഗുകളില്ലാത്തെ ചെറിയ വേഷം ചെയ്തു. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് അന്ന് ആ​ഗ്രഹമുണ്ടായിരുന്നു. സാൾ‌ട്ട് ആന്റ് പെപ്പറിന് ശേഷം മായാമോഹിനി, ഹണി ബീ, ഓർഡിനറി തുടങ്ങി കോമഡി വേഷങ്ങൾ തുടരെ വന്നു. പിന്നീട് കോമഡി വേഷങ്ങളിൽ നിന്നും മാറി. മറ്റ് കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ടായിരുന്നു. അടുപ്പിച്ച് മൂന്ന് വർഷം മികച്ച കോമഡി നടനുള്ള അവാർഡുകൾ ചാനലുകളിൽ നിന്നും തനിക്ക് ലഭിച്ചെന്നും ബാബുരാജ് ഓർത്തു.

യുവാക്കളിൽ ചിലർ കെമിക്കലുകൾ ഉപയോ​ഗിച്ച് അവരുടെ ജീവിതം നശിപ്പിക്കുന്നതിനോട് വിയോജിപ്പുണ്ടെന്നും നടൻ വ്യക്തമാക്കി. ഞാൻ കള്ളുകുടിക്കുന്നില്ലേ എന്ന് നിങ്ങൾ ചോദിക്കും. പക്ഷെ ഞാൻ എന്റെ ശരീരത്തിന് പറ്റാവുന്ന അളവിലേ കുടിക്കുന്നുള്ളൂ. ഇന്നത്തെ പിള്ളേർ അവർ അറിയാതെ തന്നെ സ്വയം നശിക്കുകയാണ്. അതിൽ സമൂഹത്തെയും കുറ്റം പറയേണ്ടതുണ്ടെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു.

അടുത്തിടെ ബാബുരാജ് നടത്തിയ പരാമർശം സിനിമാ ലോകത്ത് ചർച്ചയായിരുന്നു. സിനിമാ ലോകത്ത് ലഹരി ഉപയോ​​ഗമുണ്ട്, എക്സൈസ് വകുപ്പ് മലയാളത്തിലെ ഒരു പ്രമുഖ നടനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പിന്നീട് കണ്ണടച്ചെന്നും ബാബുരാജ് വെളിപ്പെടുത്തി. ലഹരി ഉപയോ​ഗിക്കുന്നവരെക്കുറിച്ചുള്ള വിവരം സിനിമാ സംഘടനയായ അമ്മയ്ക്ക് കൃത്യമായി അറിയാമെന്നും നടൻ തുറന്ന് പറഞ്ഞു. പിന്നാലെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്ത് വന്നു. ബാബുരാജിനെ പൊലീസ് ചോദ്യം ചെയ്യണമെന്ന് വരെ ആവശ്യം ഉയർന്നു. കുറച്ച് നാളുകൾക്ക് ശേഷമാണ് ഈ വിവാ​ദം കെട്ടടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button