KeralaNews

ടിക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാരെ തെരഞ്ഞെ് പിടിച്ച് അശ്ലീല വീഡിയോ അയക്കും! ചോദ്യം ചെയ്താല്‍ തെറിവിളി; കോട്ടയത്തെ വീട്ടമ്മയുടെ പരാതിയില്‍ യുവാവിനായി വലവരിച്ച് പോലീസ്

തിരുവനന്തപുരം: കുട്ടികളുമായി ടിക്ക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാരെ തെരഞ്ഞ് പിടിച്ച് അശ്ലീല വീഡിയോകള്‍ അയക്കുകയും ചോദ്യം ചെയ്യുന്നവരെ സമൂഹമാദ്ധ്യമങ്ങളിലൂടെയും ഫോണ്‍ വഴിയും തെറി വിളിക്കുകയും ചെയ്യുന്നത് പതിവാക്കിയ യുവാവിനായി പോലീസ് അന്വേഷണം തുടങ്ങി. കോട്ടയം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദേശാനുസരണം അന്വേഷണം ശക്തമാക്കിയത്.

കൊല്ലം പള്ളിമുക്ക് സ്വദേശിയെന്ന് അവകാശപ്പെട്ടിരുന്ന യുവാവാണ് വില്ലന്‍. രണ്ട് കുട്ടികളുടെ അമ്മയായ വീട്ടമ്മ തന്റെ കുട്ടികള്‍ ചെയ്ത ടിക്ക് ടോക്ക് വീഡിയോ സമൂഹമാദ്ധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് കാണാനിടയായ യുവാവ് ഇവര്‍ക്ക് അശ്ലീല വീഡിയോ അയച്ചുകൊടുക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ സുഹൃത്തുക്കള്‍ക്കും മറ്റ് ഗ്രൂപ്പുകളിലേക്കും വീട്ടമ്മയുമായി ബന്ധപ്പെട്ടതെന്ന വിധത്തില്‍ ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തു.

തന്നെ അപകീര്‍ത്തിപ്പെടുത്തുംവിധം വ്യാജവീഡിയോ പ്രചരിക്കുന്നതായ വിവരം അറിഞ്ഞ വീട്ടമ്മ ഇക്കാര്യം ഇന്നലെ പോലീസിനെ അറിയിക്കുകയായിരുന്നു. ഫേസ് ബുക്കില്‍ പ്രതികരിച്ചവരെയും വീഡിയോ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടവരെയും യുവാവും സുഹൃത്തുക്കളും ഫോണ്‍വഴി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് ഇന്റര്‍ നെറ്റ് കോളുകള്‍ വഴിയും പലരും ഭീഷണിമുഴക്കി. ഫോണ്‍ നമ്പരുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി സൈബര്‍ പോലീസ് അറിയിച്ചു.

കൊല്ലത്തെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഇയാളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും എ.ഡി.ജി.പി മനോജ് എബ്രഹാം വെളിപ്പെടുത്തി. ഇയാളുടെയും വീഡിയോ ഷെയര്‍ ചെയ്തവരുടെയും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും വിദേശ ഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടെയുള്ള ഒരു ഡസനോളം ഫോണ്‍ നമ്ബരുകളും നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker