കൊളംബോ : കോവിഡ് തടയുന്നതിന് മനുഷ്യ ദൈവം തയ്യാറാക്കിയ മരുന്ന് പരസ്യമായി കുടിച്ച മന്ത്രിയാണ് കോവിഡ് രോഗം ബാധിച്ച് ആശുപത്രിയിലായത്. സ്വയം പ്രഖ്യാപിത വിശുദ്ധനായ ധമ്മിക ബന്ദാരയാണ് കഴിഞ്ഞ മാസം കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന വാദവുമായി രംഗത്തുവന്നത്.തുടര്‍ന്ന് ഇദ്ദേഹം താമസിക്കുന്ന മധ്യ ശ്രീലങ്കയിലെ ഗ്രാമത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തിയിരുന്നു.
ശ്രീലങ്കയിലെ വനിതാ-ശിശു വികസന മന്ത്രി പിയാല്‍ നിഷന്ത ഡി സില്‍വ വിശുദ്ധന്റെ മരുന്ന് പരസ്യമായി കുടിക്കുകയും മറ്റുള്ളവരെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തത്. ഇദ്ദേഹത്തോടൊപ്പം ശ്രീലങ്കയിലെ പല രാഷ്ട്രീയക്കാരും മരുന്നിനെപറ്റി പുകഴ്ത്തി പറഞ്ഞിരുന്നു. ബന്ദാരയുടെ ഗ്രാമത്തില്‍ നിന്നുള്ള മറ്റൊരു രാഷ്ട്രീയക്കാരന്റെ കുടുംബാംഗങ്ങളും മരുന്നുകഴിക്കുകയും പിന്നീട് കോവിഡ് പോസിറ്റീവാകുകയും ചെയ്തിട്ടുണ്ട്. ഹിന്ദു ദേവതയായ കാളിയാണ് മരുന്നിന്റെ സൂത്രവാക്യം തനിക്ക് വെളിപ്പെടുത്തിയതെന്നാണ് ധമ്മിക ബന്ദാര പറയുന്നത്.