KeralaNews

മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ്

തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം നടത്തിയ പരിശോധനയിലാണ് അദ്ദേഹം കൊവിഡ് പോസിറ്റീവ് ആയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. മന്ത്രി പങ്കെടുക്കാനിരുന്ന പൊതു പരിപാടികൾ റദ്ദാക്കിയതായും അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി ഐസൊലേഷനിലായിരന്നുവെന്നും പരിശോധിച്ചപ്പോൾ കൊവിഡ് സ്ഥിരീകരിച്ചതായും പി സി വിഷ്ണുനാഥ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കൊല്ലം ജില്ലയിൽ രോഗബാധിതനാകുന്ന മൂന്നാമത്തെ എംഎൽഎയാണ് അദ്ദേഹം. കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ്, പുനലൂർ എംഎൽഎ പി എസ് സുപാൽ എന്നിവരും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. ഇന്നലെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനും മുൻ മന്ത്രി ഇ ചന്ദ്രശേഖരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button