24.7 C
Kottayam
Sunday, May 19, 2024

കോടീശ്വര എം.എൽ.എ പട്ടിക, കേരളത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർ ഇവർ

Must read

ന്യൂഡല്‍ഹി:രാജ്യത്തെ ഏറ്റവും ധനികരായ എംഎല്‍എമാരുടെ കണക്കുകള്‍ പുറത്തുവിട്ടു.ഏറ്റവും ധനികരായ എംഎല്‍എമാരില്‍ നാല് പേര്‍ കോണ്‍ഗ്രസുകാരും മൂന്ന് പേര്‍ ബിജെപിക്കാരുമാണ്.

ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ എംഎല്‍എ പശ്ചിമ ബംഗാളിലെ ഇൻഡസ് മണ്ഡലത്തില്‍ നിന്നുള്ള നിര്‍മ്മല്‍ കുമാര്‍ ധാരയാണ്. 1,700 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

രാജ്യത്ത് ഏറ്റവും ധനികനായ എംഎല്‍എ ആയി റിപ്പോര്‍ട്ട് പറയുന്നത് കര്‍ണാടക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാറിനെയാണ്. ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുണ്ടെന്നും രാജ്യത്തെ ആദ്യത്തെ മൂന്ന് സമ്ബന്നരായ എംഎല്‍മാരും കര്‍ണാടകയില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

1,267 കോടി രൂപയുടെ ആസ്തിയുള്ള കെഎച്ച്‌ പുട്ടസ്വാമി ഗൗഡയാണ് പട്ടികയില്‍ രണ്ടാമത്. 1,156 കോടി രൂപയുമായി കോണ്‍ഗ്രസിന്റെ പ്രിയ കൃഷ്ണയാണ് തൊട്ടുപിന്നില്‍. ഏറ്റവും ധനികരായ എംഎല്‍എമാരില്‍ നാല് പേര്‍ കോണ്‍ഗ്രസുകാരും മൂന്ന് പേര്‍ ബിജെപിക്കാരുമാണ്. അതേസമയം, ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ എംഎല്‍എ പശ്ചിമ ബംഗാളിലെ ഇൻഡസ് മണ്ഡലത്തില്‍ നിന്നുള്ള നിര്‍മ്മല്‍ കുമാര്‍ ധാരയാണ്. 1,700 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ബാധ്യതകളൊന്നുമില്ല.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ധനികനായ എംഎഎല്‍മാരില്‍ ഒന്നാം സ്ഥാനം നിലമ്ബൂര്‍ എംഎല്‍ പിവി അൻവറിനാണ്. രണ്ടാം സ്ഥാനം മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനും. 149-ാം സ്ഥാനത്തുള്ള പി വി അൻവറിന് റിപ്പോര്‍ട്ട് പ്രകാരം 64.14 കോടിയുടെ സ്വത്താണുള്ളത്.17.06 കോടിയുടെ ബാധ്യതകളും പറയുന്നു. 295-ാം സ്ഥാനത്തുള്ള മാത്യു കുഴല്‍നാടന് 34.77 കോടിയുടെ സ്വത്തും 33.51 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

369-ാം സ്ഥാനത്ത് പാല എംഎല്‍എ മാണി സി കാപ്പനും സ്ഥാനം പിടിച്ചു. 27 കോടി ആസ്തിയുള്ള കാപ്പന് 4 കോടി ബാധ്യതയുണ്ട്. പട്ടികയില്‍ 526-ാം സ്ഥാനത്ത് പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറും ഉണ്ട്. 537-ാമത് പിറവം എംഎല്‍എ അനൂപ് ജേക്കബ്-18 കോടി, 595-ാമത് താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാൻ-17 കോടി, മങ്കട ലീഗ് എംഎല്‍എ മഞ്ഞളാംകുഴി അലി- 15കോടി, കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിൻ – 15 കോടി.കൊല്ലം എംഎല്‍എ മുകേഷ് 14 കോടി എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യമുള്ള കേരളത്തിലെ എംഎഎമാര്‍.

3075-ാം സ്ഥാനത്തുള്ള ധര്‍മ്മടം എംഎല്‍എ എകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് 1.18 കോടിയുടെ ആസ്തിയാണുള്ളത്. അദ്ദേഹത്തിന് ബാധ്യതകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പറവൂര്‍ എംഎല്‍എയും പ്രതിപക്ഷ നേതാവുമായ വിഡി സതീഷന് ആറ് കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week