മാസപ്പിറ കണ്ടു; നബിദിനം 19ന്

കോഴിക്കോട്:മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. നബിദിനം ഒക്ടോബർ 19നായിരിക്കും. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കുവേണ്ടി പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി, കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‍ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരാണ് മാസപ്പിറവി വിവരം അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News