ദുബായ്: രണ്ടാം ആഴ്ചയും സംഘർഷഭരിതമായി തുടരുന്ന പശ്ചിമേഷ്യയിൽ ഇസ്രയേൽ-യു.എസ്. സഖ്യവും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേക്കു കടന്നു. ഇറാന്റെയും ഗൾഫ് രാജ്യങ്ങളുടെയും ജീവനാഡിയായ സമുദ്രജല ശുദ്ധീകരണശാലകൾക്കുനേരേ ആക്രമണം തിരിഞ്ഞു. ശനിയാഴ്ച കെഷം ദ്വീപിലെ ഇറാന്റെ സമുദ്രജല ശുദ്ധീകരണശാല ആക്രമിച്ച് യു.എസാണ് ഇതിനു തുടക്കമിട്ടത്. ഇതിനുപിന്നാലെ ഞായറാഴ്ച ബഹ്‌റൈനിലെ സമുദ്രജലശുദ്ധീകരണി ഇറാനും ആക്രമിച്ചു.
ശനിയാഴ്ചരാത്രി ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും പരിസരത്തുമുള്ള എണ്ണസംഭരണകേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ടെഹ്‌റാൻ, ആൽബ്രോസ് എന്നിവിടങ്ങളിലായുള്ള നാല് എണ്ണസംഭരണകേന്ദ്രങ്ങൾ, എണ്ണ ഉത്പാദനവും വിതരണം നടത്തുന്ന ഒരു കേന്ദ്രം എന്നിവയാണ് ആക്രമിച്ചത്. ഇതേത്തുടർന്ന് ടെഹ്‌റാനിലെ ഇന്ധനവിതരണം തത്കാലത്തേക്കു നിർത്തിവെച്ചു.
അയത്തുള്ള അലി ഖമേനിയുടെ മകൻ മൊജതബ ഖമേനിയെ ഇറാന്റെ പരമോന്നത നേതാവായി പ്രഖ്യാപിച്ചതായി ഇറാൻ സ്റ്റേറ്റ് ടി.വി. റിപ്പോര്ട്ട് ചെയ്തു.
സൗദി അറേബ്യയിൽ വീണ്ടും ഇറാന്റെ ആക്രമണശ്രമം. പ്രതിരോധത്തിനിടെ മിസൈൽ അവശിഷ്ടം വീണ് ഇന്ത്യക്കാരനടക്കം രണ്ടുപേർ മരിച്ചു, 12 പേർക്ക് പരിക്കേറ്റു.സൗദിയിലെ അൽ-ഖർജിലെ റെസിഡൻഷ്യൽ മേഖലയിലാണ് സംഭവം. മരിച്ചവരിൽ രണ്ടാമത്തെയാൾ ബംഗ്ലാദേശ് സ്വദേശിയാണ്. പരിക്കേറ്റവർ ബംഗ്ലാദേശ് സ്വദേശികളാണ്.
The escalating conflict in the Middle East has entered a critical phase, with the U.S.-Israel alliance and Iran now targeting vital infrastructure. In a significant shift, both sides have begun attacking seawater desalination plants—the lifeblood of the region’s water supply. Following a U.S. strike on an Iranian plant at Qeshm Island on Saturday, Iran retaliated by targeting a desalination facility in Bahrain on Sunday.


