മകളുടെ ഫോണിൽ നിന്നും കൂട്ടുകാരികളുടെ നമ്പറുകൾ ശേഖരിച്ചു, പെൺകുട്ടികൾക്ക് അശ്ലീലസന്ദേശവും ചിത്രങ്ങളുമയച്ച അയച്ച മധ്യവയസ്കൻ പിടിയിൽ

കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ 52 കാരൻ അറസ്റ്റിൽ. കണ്ണൂർ കടലായി സ്വദേശി ഹരീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് ഹരീഷിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.  മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

എൽഐസി ഏജന്റായ പ്രതി ഈ പെൺകുട്ടിക്ക് പുറമെ നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.  ഹരീഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മറ്റ് നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരം സന്ദേശങ്ങള്‍ അയച്ചതായി വ്യക്തമായത്.

കൂടുതൽ തെളിവുകൾക്കായി പ്രതിയുടെ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മകളുടെ ഫോണെടുത്താണ് ഇയാൾ രഹസ്യമായി അവളുടെ കൂട്ടുകാരികളുടെ നമ്പറുകൾ ശേഖരിച്ചത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News