51 കാരിയെ കൊന്നതുതന്നെ 26കാരനായ ഭർത്താവ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം:തിരുവനന്തപുരം കാരക്കോണത്ത് 51 കാരി ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.ത്രേസ്യാപുരം സ്വദേശി ശിഖാകുമാരി (51) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അരുണ്‍കുമാറാണ് സ്ത്രീയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തിയത്. പ്രതി അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഇന്നു പുലര്‍ച്ചെയാണ് ശിഖാ കുമാരി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കമിഴ്ന്നു കിടന്ന മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. 26 കാരനായ ബാലരാമപുരം സ്വദേശി അരുണ്‍ കുമാറിനെ രണ്ടു മാസം മുമ്പാണ് ശാഖാകുമാരി വിവാഹം കഴിച്ചത്.

ക്രിസ്മസ് ദീപാലങ്കാരത്തില്‍ നിന്നും ഷോക്കേറ്റാണ് ശാഖകുമാരി മരിച്ചതെന്നാണ് അരുണ്‍ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്. എന്നാല്‍ ഇതില്‍ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അരുണ്‍ കുറ്റം സമ്മതിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News