വാഷിംഗ്‌ടണ്‍: മുൻ നീലച്ചിത്ര നായിക മിയ ഖലീഫ ഇസ്രയേല്‍- ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് പങ്കുവച്ച സമൂഹമാദ്ധ്യമ പോസ്റ്റ് വിവാദമാകുന്നു.
ഫോണ്‍ തിരിച്ചുപിടിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ ആരെങ്കിലും പാലസ്‌തീൻ സ്വാതന്ത്ര്യ സമര സേനാനികളോട് പറയൂ’ എന്നായിരുന്നു മിയ ഖലീഫ എക്‌സില്‍ പങ്കുവച്ച കുറിപ്പ്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയാണ്.
മിയയുടെ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ ഒരു ബിസിനസ് കരാറും താരത്തിന് നഷ്ടമായി. കനേഡിയൻ ബ്രോഡ്‌കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിരോയുമായുള്ള കരാറില്‍ നിന്നാണ് മിയയെ പുറത്താക്കിയത്. ‘ട്വീറ്റ് വലിയ ഭീകരമായി പോയി. നിങ്ങളെ അടിയന്തരമായി പുറത്താക്കുകയാണ്. കുറിപ്പ് വെറുപ്പുളവാക്കുന്നു. ഒരു നല്ല മനുഷ്യനാകാൻ ശ്രമിക്കൂ. മരണം, ബലാത്സംഗം, മര്‍ദനം, ബന്ദിയാക്കല്‍ എന്നിവയെ നിങ്ങള്‍ അംഗീകരിക്കുന്നു എന്ന വസ്തുത തീര്‍ത്തും അംഗീകരിക്കാനാവാത്തതാണ്’-ടോഡ് ഷാപ്പിരോ വിമര്‍ശിച്ചു.
This is such a horrendous tweet @miakhalifa. Consider yourself fired effective immediately. Simply disgusting. Beyond disgusting. Please evolve and become a better human being. The fact you are condoning death, rape, beatings and hostage taking is truly gross. No words can… https://t.co/ez4BEtNzj4
— Todd Shapiro (@iamToddyTickles) October 8, 2023
പാലസ്‌തീനിനെ പിന്തുണച്ചതിന്റെ പേരില്‍ തനിക്ക് കരാര്‍ നഷ്ടമായി. എന്നാല്‍ സയോണിസ്റ്റുമായാണോ കരാറിലേര്‍പ്പെടുന്നതെന്ന് പരിശോധിക്കാത്തത് എന്റെ തെറ്റാണ്’- എന്നായിരുന്നു പുറത്താക്കലില്‍ മിയ ഖലീഫ പ്രതികരിച്ചത്.
I’d say supporting Palestine has lost me business opportunities, but I’m more angry at myself for not checking whether or not I was entering into business with Zionists. My bad. https://t.co/sgx8kzAHnL
— Mia K. (@miakhalifa) October 8, 2023
തന്റെ പോസ്റ്റിനെ ന്യായീകരിച്ചും മിയ ഖലീഫ രംഗത്തെത്തി. ‘പോസ്റ്റ് ഒരു തരത്തിലും അക്രമത്തെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഞാൻ സ്വാതന്ത്ര്യ സമരനേനാനികള്‍ എന്നാണ് പറഞ്ഞത്. കാരണം പാലസ്തീൻകാര്‍ സ്വാതന്ത്ര്യ സമരസേനാനികളാണ്. തങ്ങളുടെ സ്വാതന്ത്ര്യത്തിന് ദിനവും പോരാടുകയാണവര്‍’- നടി വ്യക്തമാക്കി.
ടോഡ് ഷാപ്പിരോയെ വിമര്‍ശിച്ചും അവര്‍ പോസ്റ്റ് പങ്കുവച്ചു. ‘തുറന്ന തടവുകളുടെ മതിലുകള്‍ എന്റെ ആളുകള്‍ എങ്ങനെയാണ് തകര്‍ത്തത് എന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുക മാത്രമാണ് ഞാൻ ചെയ്തത്. അങ്ങനെ വിവേചനത്തില്‍ നിന്ന് എങ്ങനെയാണ് അവര്‍ സ്വാതന്ത്ര്യം നേടിയതെന്ന് ചരിത്ര പുസ്തകങ്ങളില്‍ എഴുതപ്പെടും. അടിച്ചമര്‍ത്തലിനെതിരെ പോരാടുന്നവരുടെ ഒപ്പമാണ് ഞാൻ നില്‍ക്കുന്നത്. നിങ്ങളുടെ പ്രോജക്‌ടിലേക്ക് എന്റെ നിക്ഷേപത്തിനായി യാചിക്കുന്നതിന് മുൻപ് കൃത്യമായ പഠനം നടത്തൂ. കാരണം ഞാൻ ലെബനൻകാരിയാണ്. കൊളോണിയലിസത്തിന്റെ ഭാഗമായി ഞാൻ നില്‍ക്കുമെന്ന് കരുതാൻ നിങ്ങള്‍ക്ക് ഭ്രാന്താണോ?’- നടി പോസ്റ്റില്‍ കുറിച്ചു