KeralaNews

എംജി യൂണിവേഴ്സിറ്റി കലോത്സവം; മഹാരാജാസ് കോളേജിന് കലാകിരീടം

കോട്ടയം: എംജി യൂണിവേഴ്‌സിറ്റി കലോത്സവം സമാപിച്ചു. എറണാകുളം മഹാരാജാസ് കോളേജിനാണ് കലാകിരീടം. 129 പോയിൻ്റുകൾ നേടിയാണ് മഹാരാജാസ് ഓവറോൾ ചാമ്പ്യൻമാരായത്. 111 പോയിൻ്റുമായി എറണാകുളം സെൻ്റ് തേരാസസ് കോളേജ് റണ്ണറപ്പായി. തൃപ്പൂണിത്തറ ആർഎൽവി കോളേജും എസ് എച്ച് തേവര കോളേജും 102 പോയിൻ്റുകൾ കരസ്ഥമാക്കി മൂന്നാം സ്ഥാനം പങ്കിട്ടു.

ആർ എൽ വി കോളേജ്, തൃപ്പൂണിത്തുറയിലെ വിദ്യാർത്ഥി വിഷ്ണു എസാണ് കലാപ്രതിഭ. സെൻ്റ് തെരാസസ് വിദ്യാർത്ഥിനി സേതുലക്ഷ്മിയും എസ് എച്ച് തേവരയിലെ നന്ദനയും കലാതിലകപ്പട്ടം പങ്കിട്ടു. ബെസ്റ്റ് ആക്ടർ അഭിനന്ദ് (മഹാരാജാസ് കോളേജ്), ബെസ്റ്റ് ആക്ട്രസ് അലൻ കരിഷ്മ (എസ്ബി കോളേജ് ചങ്ങനാശേരി).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button