‘3 ജി’ എന്ന് ഫേസ്ബുക്ക് പോസ്റ്റ്;മുന്‍ നേതാവിനെ ബിജെപി ഓഫീസിലേക്ക് വിളിച്ചുവരുത്തി കെെതല്ലിച്ചതച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുന്‍ ബിജെപി നേതാവിനെ പാര്‍ട്ടി ഓഫീസില്‍ വിളിച്ചു വരുത്തി മര്‍ദിച്ചതായി പരാതി. ശ്രീകാര്യം സ്വദേശി സായി പ്രശാന്തിനെ ഓഫീസില്‍ വിളിച്ചു വരുത്തി കൈ തല്ലിച്ചതച്ചെന്നാണ് പരാതി. സായ് പ്രശാന്ത് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി.

ബിജെപി കഴക്കൂട്ടം മണ്ഡലം ഭാരവാഹികള്‍ പൗഡികോണത്തെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിചാരണ ചെയ്ത ശേഷം കൈതല്ലിച്ചതക്കുകയായിരുന്നുവെന്ന് പറഞ്ഞു. കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ബി ജെ വിഷ്ണു, വൈസ് പ്രസിഡന്റ് ഹരി എന്നിവര്‍ പട്ടിക കൊണ്ട് മര്‍ദിച്ചുവെന്നാണ് പരാതി.

തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ‘3 ജി തിരുവനന്തപുരം’ എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്. അതേസമയം സായി പ്രശാന്ത് പാര്‍ട്ടി ഓഫീസ് ആക്രമിച്ചെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News