26.3 C
Kottayam
Tuesday, November 5, 2024
test1
test1

എം ജി യൂണിയൻ തെരഞ്ഞെടുപ്പിൽ മിന്നും ജയം, മനോരമയ്ക്ക് മുന്നിൽ പൂത്തിരി കത്തിച്ച് എസ്.എഫ്.ഐ

Must read

 

കോട്ടയം: യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളം ഉറ്റുനോക്കിയ എം.ജി സർവകലാശാലാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ  എസ്.എഫ്.ഐ യ്ക്ക്  തകർപ്പൻ ജയം.

 

സർവകലാശാലയ്‌ക്ക്‌ കീഴിലുള്ള 5 ജില്ലകളിലെ മഹാഭൂരിപക്ഷം കോജേളുകളിലും എസ്‌എഫ്‌ഐ വൻവിജയം നേടി.
എറണാകളും മഹാരാജാസ്‌ കോളേജിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. ചങ്ങനാശ്ശേരി എസ്‌ബി കോളേജ്‌ യൂണിയൻ കെഎസ്‌യുവിന്റെ കയ്യിൽനിന്ന്‌ പിടിച്ചെടുത്തു. ചങ്ങനാശ്ശേരി എൻഎസ്‌എസിലും മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചു.

എറണാകുളം ജില്ലയിൽ എസ്‌എഫ്‌ഐ ഉജ്വല വിജയം നേടി. തെരഞ്ഞെടുപ്പ്‌ നടന്ന 41 കോളേജുകളിൽ 37 ഇടത്തും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ തിളക്കമാർന്ന ജയം സ്വന്തമാക്കി. എറണാകുളം മഹാരാജാസ്‌ ഉൾപ്പെടെ 13 കോളേജുകളിൽ മുഴുവൻ സീറ്റും സമ്മാനിച്ചാണ്‌ വിദ്യാർഥികൾ തങ്ങളുടെ പ്രിയപ്രസ്ഥാനത്തെ നെഞ്ചോടു ചേർത്തത്‌. 6 കോളേജുകളിൽ എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മഹാരാജാസ്‌ കോളേജിൽ 14 സീറ്റിലും എസ്‌എഫ്‌ഐ വൻഭൂരിപക്ഷം നേടി. ചെയർപേഴ്‌സൺ സ്ഥാനാർഥി വി ജി ദിവ്യക്ക്‌ 1163 വോട്ടുലഭിച്ചു. വൈപ്പിൻ ഗവ. കോളേജ്‌, എസ്‌എൻഎം മാല്യങ്കര, പള്ളുരുത്തി സിയന്ന, ഇടക്കൊച്ചി അക്വിനാസ്‌, തൃപ്പൂണിത്തുറ ആർഎൽവി, സംസ്‌കൃത കോളേജ്‌, ഐരാപുരം എസ്‌എസ്‌വി, കവളങ്ങാട്‌ എസ്‌എൻഡിപി കോളേജ്‌, കോതമംഗലം എൽദോ മാർ ബസേലിയോസ്‌, കോട്ടപ്പടി മാർ ഏലിയാസ്‌, നെല്ലിക്കുഴി ഇന്ദിരാഗാന്ധി, മണിമലക്കുന്ന്‌ ഗവ. കോളേജ്‌ എന്നിവിടങ്ങളിലാണ്‌ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചത്‌.19 വർഷങ്ങൾക്കു ശേഷം കാലടി ശങ്കര നഷ്ടമായത് വിജയത്തിനിടയിലും തിരിച്ചടിയായി.

പത്തനംതിട്ട ജില്ലയിൽ 17ൽ 14 കോളേജുകളിലും എസ്‌എഫ്‌ഐ യൂണിയൻ നേടി. എസ്‌ടിഎഎസ്‌ പത്തനംതിട്ട, ചുട്ടിപ്പാറ കോളേജ്‌, എസ്‌എഎൽഎസ്‌ ചുട്ടിപ്പാറ, എസ്‌എഎസ്‌ കോന്നി, എസ്‌എൻഡിപി കോന്നി,സെന്റ്‌ തോമസ്‌ കോന്നി അടക്കമുള്ള കോജേളുകളിൽ എസ്‌എഫ്‌ഐക്കാണ്‌ ജയം.

ഇടുക്കിയിൽ 34 ൽ 28 ക്യാംപസുകളിലും എസ് എഫ് ഐ വിജയിച്ചു. കോട്ടയത്ത്‌ 37ൽ 36 കോളേജുകളിലും എസ്‌എഫ്‌ഐ വിജയിച്ചു.
കോട്ടയം ജില്ലയിലാണ്‌ ചരിത്ര വിജയം. 37ൽ 37 കോളേജ്‌ യൂണിയനുകളും എസ്‌എഫ്‌ഐ വിജയക്കൊടിനാട്ടി. 21ൽ എതിരില്ലായിരുന്നു. ബുധനാഴ്‌ച തെരഞ്ഞെടുപ്പ്‌ നടന്ന 16ലും വിജയിച്ചു. എറണാകുളത്ത്‌ 41ൽ 37 യൂണിയനുകളും എസ്‌എഫ്‌ഐയ്‌ക്കാണ്‌. മഹാരാജാസിൽ മുഴുവൻ സീറ്റും പിടിച്ചടക്കി ചരിത്രം ആവർത്തിച്ചു. എന്നാൽ കാലടി ശ്രീശങ്കര കോളേജും ആലുവ യുസി കോളേജും കെഎസ്‌യു സഖ്യം നേടി. ഇടുക്കി ജില്ലയിൽ 34ൽ 28ഉം പത്തനംതിട്ടയിൽ 16ൽ 14ഉം എസ്‌എഫ്‌ഐയ്‌ക്കാണ്‌. പത്തനംതിട്ടയിലെ കോന്നി എൻഎസ്‌എസ്‌ കോളേജ്‌ എബിവിപി നേടി. ആലപ്പുഴ ജില്ലയിലെ ഏക കോളേജായ എടത്വ സെന്റ്‌ അലോഷ്യസും എസ്‌എഫ്‌ഐയ്‌ക്കാണ്

കോട്ടയം ജില്ലയിലെ വിജയത്തിൽ ആഹ്ളാദ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർ മലയാള മനോരമയുടെ കേന്ദ്ര ആസ്ഥാനത്തിനു മുന്നിൽ പൂത്തിരി കത്തിച്ചു

IMG-20190822-WA0002IMG-20190822-WA0000IMG-20190822-WA0001

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുഞ്ഞിനെ 4.5 ലക്ഷത്തിന് വിറ്റു,പണം വീതംവെക്കുന്നതിൽ അമ്മയും അച്ഛനും തമ്മിൽ തർക്കം; പ്രതികൾ പിടിയിൽ

ഈറോഡ്: 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ ഇടനിലക്കാരും അച്ഛനും ഉൾപ്പെടെ അഞ്ചുപേരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഈറോഡ് കനിറാവുത്തർകുളം സ്വദേശി നിത്യ (28) നൽകിയ...

വനിതാ എക്‌സൈസ് ഓഫീസർ വാഹനാപകടത്തില്‍ മരിച്ചു; അപകടം പരാതി അന്വേഷിയ്ക്കാന്‍ പോകുന്നതിനിടെ

തിരുവനന്തപുരം: പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി...

'സിംഗിളാണോ മാരീയിഡാണോ?': ഇതാണോ ഒരാളെ വിലയിരുത്താനുള്ള കാരണം, തുറന്ന് ചോദിച്ച് തബു

മുംബൈ: പ്രൊഫഷണൽ ജീവിതത്തിനപ്പുറം തബുവിന്‍റെ വ്യക്തിജീവിതവും എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. 53 വയസ്സ് തികഞ്ഞ താരം ഇപ്പോള്‍ തന്‍റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് എപ്പോഴും തുറന്ന് പറയുകയാണ്.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക...

ഗ്രാമവാസിയെ കൊലപ്പെടുത്തി; കടുവയെ കല്ലെറിഞ്ഞുകൊന്ന് ജനക്കൂട്ടം

ജയ്പുർ : ജനക്കൂട്ടത്തിന്റെ കല്ലേറിൽ പരിക്കേറ്റ കടുവ ചത്തു. ഇന്ത്യയിലെ തന്നെ പ്രധാന കടുവാ സങ്കേതങ്ങളിൽ ഒന്നായ രാജസ്ഥാനിലെ രന്തംബോർ കടുവസങ്കേതത്തിൽ ആണ് സംഭവം നടന്നത്. ഗ്രാമവാസിയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് കടുവയെ ആളുകൾ...

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം:സര്‍ക്കാരിന് തിരിച്ചടി; നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി

എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ തടഞ്ഞ് ഹൈക്കോടതി. നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് ആണ് ഹൈക്കോടതി തടഞ്ഞത്. എസ്റ്റേറ്റ് ഉടമകൾ നൽകിയ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.