തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന സര്‍വ്വകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. വിധി നടപ്പാക്കാന്‍ സ്വീകരിച്ച നടപടികളും ഫ്‌ളാറ്റുടമകളുടെ എതിര്‍പ്പും സത്യവാങ്മൂലമായി 20ന് കോടതിയില്‍ നല്‍കും.
തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ സെപ്തംബര്‍ 20-നുള്ളില്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതി ഉത്തരവ്. ഫ്‌ളാറ്റ് ഒഴിഞ്ഞുപോകാന്‍ നഗരസഭ നല്‍കിയ സമയപരിധി അവസാനിച്ചിട്ടും താമസക്കാര്‍ ഒഴിഞ്ഞിട്ടില്ല. സുപ്രീം കോടതിവിധി നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാലാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്.