24.8 C
Kottayam
Sunday, June 7, 2026

കൊച്ചിയില്‍ പാക്ക് ബോട്ടിൽനിന്ന് പിടിച്ചത് മെത്താംഫെറ്റമിൻ;മൂല്യം 25,000 കോടി

Must read

കൊച്ചി: ആഴക്കടലിൽ പാക്കിസ്ഥാൻ‌ ബോട്ടിൽനിന്ന് പിടികൂടിയത് 25,000 കോടി രൂപയുടെ മെത്താംഫെറ്റമിൻ എന്ന രാസലഹരി. കൊച്ചിയിൽ കഴിഞ്ഞദിവസം പിടികൂടിയ ലഹരിവസ്‌തുക്കളുടെ കണക്കെടുപ്പ് 23 മണിക്കൂർ കൊണ്ടാണ് പൂർത്തിയായത്. 2,525 കിലോ മെത്താംഫെറ്റമിൻ ആണ് പിടിച്ചെടുത്തതെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു.

ഉയർന്ന ഗുണനിലവാരമുള്ള മെത്താംഫെറ്റമിൻ ആയതിനാലാണു മൂല്യം കൂടിയത്. പിടികൂടിയ ലഹരിമരുന്നും പാക്ക് പൗരനെയും തിങ്കളാഴ്ച മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കും. 134 ചാക്കുകളിലായിട്ടായിരുന്നു പിടിച്ചെടുത്ത ലഹരിവസ്തുക്കൾ. ഒരു കിലോ വീതമുള്ള പാക്കറ്റുകളായിട്ടായിരുന്നു മെത്താംഫെറ്റമിൻ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ എൻസിബിയും ഇന്ത്യൻ നേവിയും അന്വേഷണം ഊർജിതമാക്കി.

കടന്നുകളഞ്ഞ 2 ബോട്ടുകൾ കണ്ടെത്തുന്നതിനായി ഇന്ത്യൻ മഹാസമുദ്രത്തിൽ വ്യാപക പരിശോധനയാണ് നടത്തുന്നത്. ആദ്യം 15,000 കോടിയുടെ ലഹരിവസ്‌തുക്കളാണ് പിടിച്ചെടുത്തതെന്നായിരുന്നു റിപ്പോർട്ടുകൾ.

രഹസ്യവിവരത്തെ തുടർന്ന് ഇന്ത്യൻ നേവിയും എൻസിബിയും അറബിക്കടലിൽ നടത്തിയ തിരച്ചിലിലാണു വൻതോതിൽ രാസലഹരി കണ്ടെത്തിയത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻകിട റാക്കറ്റ് ഇന്ത്യൻ മഹാസമുദ്രം വഴി നടത്തുന്ന ലഹരികടത്തു വർധിച്ചതോടെ ‘ഓപ്പറേഷൻ സമുദ്രഗുപ്ത’യെന്ന പേരിൽ എൻസിബിയും നേവിയും കോസ്റ്റ് ഗാർഡും തിരച്ചിൽ ശക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week