33.4 C
Kottayam
Saturday, May 4, 2024

കൊച്ചി ഇന്‍ഫോപാര്‍ക്ക് തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട്

Must read

കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ ഇന്നലെ ഉണ്ടായ തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട്. ഇലക്ട്രിക് കേബിളുകള്‍ക്ക് തീ പിടിച്ചതോടെ കെട്ടിടത്തിലേക്ക്പടരുകയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലയ്ക്കാണ് തീപിടിത്തത്തില്‍ ഏറ്റവും കൂടുതല്‍ നാശഷ്ടങ്ങള്‍ സംഭവിച്ചിരിയ്ക്കുന്നത്. അവിടെ ഉള്ള മൊത്തം കമ്പ്യൂട്ടറുകളും, മറ്റ് വസ്തുക്കളും കത്തി നശിച്ചു. ഫയര്‍ ഫോഴ്സ്‌ന്റെ ഇരുപതോളം യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.

ശനിയാഴ്ച രാത്രി 6.30 ഓടെയാണ് കൊച്ചി ജിയോ ഇന്‍ഫോപാര്‍ക്ക് കെട്ടിടത്തില്‍ തീപടര്‍ന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിനുള്ളിലെ എസികള്‍ പൊട്ടിത്തെറിച്ചു. തീ കെടുത്താനുള്ള ശ്രമത്തിനിടെ രണ്ടു ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അവശരായി വീണു. രണ്ടാം ശനി ദിവസം സ്ഥാപനങ്ങളിൽ ജീവനക്കാർ കുറവായിരുന്നതിനാൽ ആളപായം ഒഴിവായി.

തൃക്കാക്കര, ഗാന്ധിനഗർ, പാലാരിവട്ടം, തൃപ്പൂണിത്തുറ, പട്ടിമറ്റം, ആലുവ, കളമശേരി സ്റ്റേഷനുകളിൽ നിന്ന് 15 അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണു തീ കെടുത്തിയത്. മൂന്നേമുക്കാൽ മണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണു രാത്രി 9.45ന് തീ പൂർണമായും കെടുത്താനായത്.

ഉള്ളിൽ കുടുങ്ങിക്കിടന്ന 6 ജീവനക്കാരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുവെന്ന അഭ്യൂഹം കുറച്ചു നേരം പരിഭ്രാന്തിയുണ്ടാക്കിനാലു നിലയുള്ള ജിയോ ഇൻഫോപാർക്കിൽ ഇരുപതോളം ചെറിയ ഐടി യൂണിറ്റുകളും ഓഫിസുകളുമാണു പ്രവർത്തിക്കുന്നത്. വൈകിട്ട് ആറിനാണു മൂന്നാം നിലയിലെ ശുചിമുറിയിൽ തീ കണ്ടത്. ഇൻഫോ പാർക്ക് പൊലീസ് തൃക്കാക്കര ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു.

പൂർണമായും ചില്ലിട്ട കെട്ടിടത്തിൽ പെട്ടെന്നു തീ ആളിപ്പടർന്നു. കെട്ടിടത്തിലെ എസി യൂണിറ്റുകളിൽ നിന്നു ഗ്യാസ് ചോർന്നതും തീ പടരാൻ ഇടയാക്കി. ചൂടിൽ ചില്ലുകൾ പൊട്ടിത്തെറിച്ചതോടെ ആർക്കും കെട്ടിടത്തിനു സമീപത്തേക്ക് എത്താൻ കഴിയാഞ്ഞത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനു തടസ്സമായി. കെട്ടിടത്തിൽ കുടുങ്ങിപ്പോയവർ ചില്ലു തകർത്തു മൊബൈൽ ലൈറ്റ് തെളിച്ചാണു താഴെയുള്ളവരെ വിവരം അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week