ബോസിന്റെ വാക്കിന് വിലയില്ല, പിരിച്ചുവിടാൻ ‘എഐ’ ബോസ്! മെറ്റയ്‌ക്കെതിരെ ജീവനക്കാർ കോടതിയിലേക്ക്; തന്ത്രപ്രധാന നീക്കവുമായി ആപ്പിൾ!

ലണ്ടന്‍: ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം മാതൃസ്ഥാപനമായ മെറ്റയ്ക്ക് എതിരെ ഒരു കൂട്ടം ജീവനക്കാര്‍ നിയമനടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. മറ്റേണിറ്റി ലീവ്, ഡിസെബിലിറ്റി ലീവ് എന്നിവ എടുത്തവരെ പ്രത്യേകമായി തിരഞ്ഞെടുത്ത് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു എന്നാണ് അവര്‍ ആരോപിക്കുന്നത്. കൂട്ടപ്പിരിച്ചുവിടലില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്ന് കണ്ടെത്തുന്നതിനായി കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം തേടിയതായും ജീവനക്കാര്‍ ആരോപിക്കുന്നു. തങ്ങള്‍, നിയമപരമായി അവകാശപ്പെട്ട മറ്റേണിറ്റി ലീവിനോ ഡിസെബിലിറ്റി ലീവിനോ അപേക്ഷിച്ചതിനാലാണ് എ ഐ ടൂളുകള്‍ തങ്ങളെ ലക്ഷ്യം വച്ചതെന്നും അവര്‍ പരാതിയില്‍ പറയുന്നു. യുകെയിലാണ് സംഭവം.

ഈ വര്‍ഷം ആദ്യം 8000 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട നടപടിയുമായി ബന്ധപ്പെട്ടാണ് കാലിഫോര്‍ണിയയിലെ ഒരു ഫെഡറല്‍ കോടതിയില്‍ ഇപ്പോള്‍ കേസ് നിലവില്‍ വന്നിരിക്കുന്നത്. എ ഐ പെര്‍ഫൊര്‍മന്‍സ് റേറ്റിംഗ്, കീസ്റ്റോക്ക് ആന്‍ഡ് ആക്റ്റിവിറ്റി മോണിറ്ററിംഗ് ഡായ എന്നിവ ഉള്‍പ്പടെയുള്ള നിര്‍മ്മിതി ബുദ്ധി സംവിധാനങ്ങള്‍ സംയോജിപ്പിച്ച് ഉപയോഗിച്ചാണ് ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെടേണ്ട ജീവനക്കാരെ മെറ്റ കണ്ടെത്തിയത് എന്നാണ് ജീവനക്കാര്‍ പറയുന്നത്. ജോലിയെ കുറിച്ച് വ്യക്തമായ അറിവുള്ള മാനേജര്‍മാരുടെ നിലപാടുകള്‍ മെറ്റ പരിഗണിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

തങ്ങളുടെ പരാതിയില്‍ തീര്‍പ്പുണ്ടാക്കുന്നതുവരെ പിരിച്ചുവിടല്‍ നടപടി മരവിപ്പിക്കണം എന്നും പരാതി നല്‍കിയ 26 പേര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതുവരെ പിരിച്ചുവിടപ്പെട്ടവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും, ജോലി ചെയ്യാന്‍ കഴിയാതെ വന്ന ദിവസങ്ങളിലെ വേതനം ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തൊഴിലിടങ്ങളിലെ തൊഴിലാളികളുടെ പ്രകടനം വിലയിരുത്താന്‍ എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അടുത്തകാലത്ത് വര്‍ദ്ധിച്ചു വരുന്നുണ്ട്.

ടെക് ഭീമനായ ആപ്പിളിന്റെ പല ഉത്പന്നങ്ങളുടെയും രൂപകല്പനയി പ്രധാന പങ്ക് വഹിച്ച ബ്രിട്ടീഷ് എഞ്ചിനീയര്‍ക്കെതിരെ ആപ്പിള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. തങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ആപ്പിള്‍ കഴിഞ്ഞയാഴ്ച്ച ചാറ്റ് ജി പി ടിയുടെ ഉടമകളായ ഓപ്പണ്‍ എ ഐയ്ക്ക് എതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. അതില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ സര്‍ ജോണ്‍ ഐവ് എന്ന പേരില്ലാത്തത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ട ഒന്നായി.

നിരവധി നവാശയങ്ങള്‍ രൂപം കൊണ്ട ആപ്പിളിന്റെ സുവര്‍ണ്ണകാലത്ത് സ്റ്റീവ് ജോബ്‌സിനോടൊപ്പം ഉത്പന്നങ്ങളുടെ രൂപകല്പനയി സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് സര്‍ ജോണ്‍ ഐവ്. ആപ്പിളിന്റെ 41 പേജ് വരുന്ന പരാതിയില്‍ സര്‍ ജോണ്‍ ഐവിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കമ്പനിയായ ഐ ഒ പ്രൊഡക്ട്‌സിന്റെയും സഹസ്ഥാപകനായ ടാംഗ് ടാനിന്റെയും പേരുകള്‍ പ്രതിസ്ഥാനത്തുണ്ട്. അടുത്തിടെയായി ഐവ് ഓപ്പണ്‍ എ ഐയുമായി ചേര്‍ന്ന് ചില പുതിയ ഉദ്പന്നങ്ങള്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്.

എന്നാല്‍, അതി സമര്‍ത്ഥമായി അദ്ദേഹത്തിന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെ ചില മുന്‍ ആപ്പിള്‍ ജീവനക്കാര്‍ സ്ഥാപിച്ച കമ്പനി എന്ന് മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. എന്നിരുന്നാലും ബ്രിട്ടനിലെ ഏറ്റവും പ്രസിദ്ധനായ ഡിസൈനറും, അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ കമ്പനിയും തമ്മില്‍ പോര് മുറുകി എന്ന് തന്നെയാണ് ഇത് നല്‍കുന്ന സൂചന. ഫലത്തില്‍ ഐവിനെതിരെയാണ് ആപ്പിള്‍ നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

English Summary

Metacompanies are facing potential legal action from former employees after reportedly using AI tools instead of human managers’ evaluations to decide on layoffs. Affected workers allege that the management completely ignored the feedback of immediate supervisors, relying solely on algorithms, which led to unfair terminations. Meanwhile, rival tech giant Apple is reportedly targeting a highly renowned British designer to spearhead its upcoming premium projects. These simultaneous developments highlight the shifting paradigms in corporate management and talent acquisition within the global technology sector.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News