അലക്കിയിടുന്ന അടിവസ്ത്രങ്ങൾ രാത്രി കാണാതാകും, രാവിലെ തിരിച്ചെത്തും; പാന്റീസ് മോഷ്ടാവിനെ സിസിടിവിയില്‍ കുടുക്കി യുവതികൾ

അടിവസ്ത്രങ്ങൾ രാത്രി കാണാതാകും, രാവിലെ തിരിച്ചെത്തും; അണ്ടർവെയർ കള്ളനെ CCTV വെച്ച് പൊക്കി യുവതികൾ

ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്തെ ടെറസ്സിൽ നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച 23-കാരനെ പിടികൂടി പോലീസ്. അതിന് സഹായിച്ചതാകട്ടെ കള്ളനെ കുടുക്കാൻ രണ്ട് യുവതികൾ രഹസ്യമായി സ്ഥാപിച്ച സിസിടിവി ക്യാമറയും. അസം സ്വദേശിയായ അബ്ദുൾ ഹുസൈൻ എന്ന 23-കാരനാണ് പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ ഹൊയ്സാല നഗറിലാണ് സംഭവം. രണ്ട് സ്ത്രീകൾ തങ്ങളുടെ അലക്കി വിരിച്ച തുണികളിൽ അസാധാരണമായ ഒരു മാറ്റം ശ്രദ്ധിച്ചതോടെയാണ് ഈ വിചിത്രമായ സംഭവം പുറംലോകമറിയുന്നത്.

കഴുകി ഉണക്കാനിടുന്ന അടിവസ്ത്രങ്ങൾ രാത്രിയിൽ ദുരൂഹമായി അപ്രത്യക്ഷമാകുന്നു എന്നതായിരുന്നു ഇവരുടെ ആദ്യത്തെ വേവലാതി. എന്നാൽ അതിലും വിചിത്രമായ കാര്യം, കാണാതായ വസ്ത്രങ്ങൾ അടുത്ത ദിവസം അതേ സ്ഥലത്ത് തന്നെ തിരിച്ചെത്തുകയും, പകരം മറ്റൊരു പുതിയ ജോഡി വസ്ത്രം അപ്രത്യക്ഷമാവുകയും ചെയ്യുന്നു എന്നതായിരുന്നു. വീടിന്റെ ടെറസ്സുകളിൽ ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും, രാത്രി മുഴുവൻ അവ ധരിക്കുകയും ചെയ്ത ശേഷം പിറ്റേന്ന് രാവിലെ അവ തിരികെ കൊണ്ടുവെച്ച് പുതിയ ഒരെണ്ണം മോഷ്ടിക്കുകയുമായിരുന്നു ഇയാളുടെ രീതി.

ഇത് തുടർച്ചയായതോടെ ആരാണ് ടെറസ്സിൽ പ്രവേശിക്കുന്നതെന്ന് കണ്ടെത്താൻ സ്ത്രീകൾ തീരുമാനിച്ചു, പിന്നാലെ അവർ തങ്ങളുടെ ടെറസ്സിൽ രഹസ്യമായി ഒരു സിസിടിവി ക്യാമറ സ്ഥാപിച്ചു. ജൂലൈ രണ്ടിന് പുലർച്ചെ മൂന്നുമണിയോടെ പ്രതി ടെറസ്സിലേക്ക് കയറുന്നത് ക്യാമറയിൽ പതിഞ്ഞു. പ്രതി നേരത്തെ എടുത്ത വസ്ത്രം തിരികെ വെക്കുന്നതും, പുതിയത് എടുത്ത് അവിടെ നിന്നും പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. രക്ഷപ്പെടുന്നതിന് മുമ്പ് ആ വസ്ത്രം ഉപയോഗിച്ച് ഇയാൾ മോശമായ ലൈംഗിക വൈകൃതങ്ങളിൽ ഏർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ഹുസൈനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് മാനസികമായ ചില വൈകൃതങ്ങൾ (psychological fetish) ഉണ്ടെന്നും സ്ത്രീകളുടേതിന് സമാനമായ സ്വഭാവരീതികൾ ഇയാൾ പ്രകടിപ്പിക്കാറുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുവരെ ഇത്തരത്തിലുള്ള രണ്ട് സംഭവങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സമാനമായ കൂടുതൽ കേസുകൾ ഉണ്ടോ എന്ന് അന്വേഷിച്ചുവരികയാണ് എന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

‘പ്രതി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും ഒരു തവണ ധരിക്കുകയും ചെയ്ത ശേഷം ഉപയോഗിച്ചവ തിരികെ വെച്ച് പുതിയവ എടുക്കുമായിരുന്നു. ഇതുവരെ ഇത്തരത്തിലുള്ള രണ്ട് സംഭവങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തെ മറ്റ് വീടുകളിലും ഇയാൾ സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.’ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

English Summary

A 23-year-old man named Abdul Hussain, a native of Assam, was arrested by the Bengaluru Police for stealing women’s innerwear from a house terrace in Hoysala Nagar. The unusual theft came to light after two alert women secretly installed a CCTV camera on their terrace to catch the thief who had been mysteriously stealing and returning their washed clothes. The CCTV footage captured the suspect indulging in perverted sexual acts with the stolen clothes before replacing them with new ones. According to the police, the accused suffers from a psychological fetish, and further investigations are underway to check his involvement in similar cases in the locality.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News