പാരിസ്: ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കായി(PSG) ആദ്യ ഗോൾ നേടി അര്‍ജന്‍റീന്‍ സൂപ്പര്‍ താരം ലിയോണൽ മെസി(Lionel Messi). ഫ്രഞ്ച് ലീഗ് വണ്ണിൽ നാന്‍റെസിനെതിരെ കളിതീരാൻ മൂന്ന് മിനിറ്റുള്ളപ്പോഴായിരുന്നു മെസിയും ആരാധകരും കാത്തിരുന്ന ഗോൾ. മത്സരത്തിൽ പിഎസ്‌ജി ഒന്നിനെതിരെ മൂന്ന് ഗോളിന് വിജയിച്ചു.
രണ്ടാം മിനിറ്റിൽ കിലിയൻ എംബാപ്പേയാണ് പിഎസ്‌ജിയുടെ സ്കോറിംഗിന് തുടക്കമിട്ടത്. എഴുപത്തിയാറാം മിനിറ്റിൽ മുവാനിയിലൂടെ നാന്‍റെസ് ഒപ്പമെത്തി. എൺപത്തിയൊന്നാം മിനിറ്റിൽ ഡെന്നിസ് അപ്പിയയുടെ സെൽഫ് ഗോളിലൂടെ പിഎസ്‌ജി വീണ്ടും ലീഡെടുത്തു. വൈകാതെ ക്ലബില്‍ മെസിയുടെ ആദ്യ ഗോൾ പിഎസ്‌ജിയുടെ ജയം പൂർത്തിയാക്കി.
87'
Messi scores in Messi fashion and we are now up 3-1 ⚽️#PSGFCN pic.twitter.com/OPk61tOufC
— Paris Saint-Germain (@PSG_English) November 20, 2021
രണ്ടാം പകുതിയിൽ ഗോളി കെയ്‌ലര്‍ നവാസ് ചുവപ്പ് കാർഡ് കണ്ടതും പിഎസ്‌ജിക്ക് തിരിച്ചടിയായി. 14 കളിയിൽ നിന്ന് 37 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്‌ജി. 18 പോയിന്‍റ് മാത്രമുള്ള നാന്‍റെസ് 11-ാം സ്ഥാനക്കാരാണ്.
Lionel Messi became the 17th player from Argentina 🇦🇷 to score for @PSG_English 🔴🔵 in @Ligue1_ENG 🇫🇷 pic.twitter.com/JoDIhvSAos
— Paris Saint-Germain (@PSG_English) November 20, 2021