ബ്യൂണസ് ഐറിസ്:സൗത്ത് അമേരിക്കയിലെ ടോപ് ഗോള്‍ സ്കോറര്‍ എന്ന നേട്ടം ഇനി ലയണല്‍ മെസിക്ക് സ്വന്തം. ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയക്കെതിരെ കരിയറിലെ തന്‍റെ എഴുപത്തിയെട്ടാം ഗോള്‍ നേടിയതോടെയാണ് ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസി സ്വന്തമാക്കിയത്.
ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡാണ് മെസി തകര്‍ത്തത്. 77 ഗോളുകളായിരുന്നു പെലെ നേടിയിരുന്നത്. ബൊളീവിയക്കെതിരെ ഹാട്രിക് നേടിയതോടെ മെസിയുടെ ഗോള്‍ നേട്ടം 79 ആയി.
അര്‍ജന്‍റീന ബൊളീവിയക്കെതിരെ 3-0ത്തിന്‍റെ മികച്ച വിജയം നേടി. മെസിയാണ് ടീമിന്‍റെ മൂന്ന് ഗോളുകളും നേടിയത്. പതിനാലാം മിനുറ്റിലും അറുപത്തിനാലാം മിനുറ്റിലും എണ്‍പത്തിയെട്ടാം മിനിറ്റിലുമാണ് മെസിയുടെ ബൂട്ടുകളില്‍ നിന്ന് അര്‍ജന്‍റീനക്കായുള്ള വിജയഗോളുകള്‍ പിറന്നത്. അര്‍ജന്‍റീന തികഞ്ഞ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ മെസി തകര്‍ത്താടിയപ്പോള്‍ ബൊളീവിയക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല.