അമേരിക്കയില്‍ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല; അമേരിക്കയില്‍ തന്നെ സംസ്‌കരിക്കും

മയാമി: അമേരിക്കയില്‍ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. സംസ്‌കാരം അടുത്ത ശനിയാഴ്ച അമേരിക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സൗത്ത് ഫ്‌ളോറിഡയിലെ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായ മെറിന്‍ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് ഭര്‍ത്താവ് നിവിന്‍ കുത്തി വീഴ്ത്തിയത്. ശമ്പളത്തെചൊല്ലി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News