തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാലരാമപുരത്ത് വ്യാപാരി ആത്മഹത്യ ചെയ്തു. 40 വയസുള്ള മുരുകനാണ് ആത്മഹത്യ ചെയ്തത്. കടയില്‍ വരുമാനം കുറഞ്ഞതിനെ കുറിച്ച് ഇയാള്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നാണ് സൂചന.
കോട്ടയം ഏറ്റുമാനൂരിലും വ്യാപാരി ആത്മഹത്യ ചെയ്തിരിന്നു. പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കെ.ടി.തോമസ് ആണ് മരിച്ചത്. ഇദ്ദേഹത്തെ സ്വന്തം കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News