താലി കെട്ടിയ ശേഷം തിരികെ വീട്ടില്‍ കൊണ്ടാക്കി മുങ്ങി, നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തു; 16കാരിയുടെ ആത്മഹത്യ 25കാരന്റെ ചതിയില്‍ മനംനൊന്ത്

തൃശൂര്‍: കുമ്പളങ്ങാട് നെല്ലിക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടിയുടെ ആത്മഹത്യ പീഡനത്തെ തുടര്‍ന്നാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീടിനു സമീപത്തെ ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തികാരനായിരുന്ന യുവാവിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വൈക്കം അയ്യര്‍കുളങ്ങര സ്വദേശി ശരത്തിനെ (25)യാണ് തിരുവനന്തപുരം പൂവാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിലെത്താറുള്ള പെണ്‍കുട്ടിയെ വശീകരിച്ച് നിരവധി തവണ പീഡിപ്പിച്ച പ്രതി കുട്ടിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കോട്ടയത്തുള്ള അമ്പലത്തില്‍ വച്ച് താലികെട്ടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുവിട്ട ശേഷം മുങ്ങുകയായിരുന്നു. കുട്ടി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇയാളുമായി സംസാരിക്കാനായില്ല. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News