മലപ്പുറത്തിനെതിരായ ആരോപണം വനംമന്ത്രി നല്‍കിയ വിവരങ്ങളനുസരിച്ച്,മലപ്പുറം മനോഹരമായ നാട്,കേസെടുത്തപ്പോള്‍ മലക്കംമറിഞ്ഞ് കേന്ദ്രമന്ത്രി മേനക ഗാന്ധി

മലപ്പുറം: ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന ആരോപണം ഉന്നയിച്ചത് സംസ്ഥാന വനംമന്ത്രി നല്‍കിയ വിവരം അനുസരിച്ചാണെന്ന് മനേക ഗാന്ധി. വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ ആന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന് പറഞ്ഞതെന്നാണ് യൂത്ത് ലീഗിന് അയച്ച കത്തില്‍ അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

മനോഹരമായ ചരിത്രമുള്ള നാടാണ് മലപ്പുറം. താന്‍ ഉദ്ദേശിച്ചത് മൃഗങ്ങളോടുള്ള ക്രൂരതയെക്കുറിച്ചാണ്. ഇതൊരു സാമുദായിക വിഷയമായി മാറ്റാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ല. യഥാര്‍ഥ പ്രശ്‌നം എല്ലാവരും മനസിലാക്കണമെന്നും മനേക ഗാന്ധി വ്യക്തമാക്കി. ആന കൊല്ലപ്പെട്ട സംഭവത്തില്‍ മനേകഗാന്ധി മലപ്പുറത്തെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് പ്രതിഷേധ കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് മനേക ഗാന്ധി കത്ത് അയച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News