വൈകിയെത്തിയതിന് മെമ്മോ; പോലീസ് സ്‌റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പോലീസുകാരൻ

കോഴിക്കോട്: വടകര പോലീസ്റ്റ് സ്‌റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്‌റ്റേഷന് മുകളിലത്തെ പോലീസുകാരുടെ വിശ്രമ മുറിയിലായിരുന്നു ആത്മഹത്യാശ്രമം. പോലീസുകാര്‍ ഇടപെട്ട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

പോലീസുകാരുടെ വിശ്രമ മുറിയില്‍ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. ഇതിനായി കുരുക്ക് ഉള്‍പ്പെടെ ഇയാള്‍ ഇട്ടിരുന്നു. സംഭവം ശ്രദ്ധയിപ്പെട്ട മറ്റ് പോലീസുകാരാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. പെട്ടന്ന് തന്നെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പോപ്പുലര്‍ഫ്രണ്ട് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍കൂടിയായ സിഐ മെമ്മോ നല്‍കിയിരുന്നു. ഇതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് വ്യക്തമാക്കിക്കൊണ്ട് പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇദ്ദേഹം സന്ദേശം അയച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News