കൊച്ചി: കോട്ടയം മേലുകാവില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് പിന്നീട് ആത്മഹത്യ ചെയ്ത സംഭവം ക്രൈം ബാഞ്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്.
എഡിജിപി ഇന്റലിജന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദേശം. ഒരു വാഹന ഇടപാടുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ മേലുകാവ് സ്റ്റേഷനിലെത്തിയ രാജേഷ് എന്ന യുവാവിനെ മേലുകാവ് എസ്‌ഐ സന്ദീപും സംഘവും തടഞ്ഞുവെച്ച് മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും മാല മോഷണ കേസില്‍ പ്രതിയാക്കുകയുമായിരുന്നു എന്നാണ് ആരോപണം. പിന്നീട് യുവാവ് ആത്മഹത്യ ചെയ്തു. പോലിസ് അതിക്രമം ഫേസ് ബുക്കില്‍ വെളിപെടുത്തിയ ശേഷമാണ് മാര്‍ച്ച് ആറിന് യുവാവ് ആത്മഹത്യ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും പൊലീസ് അതിക്രമത്തെ കുറിച്ച് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് യുവാവിന്റെ പിതാവ് രാജു നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയില്‍ വെച്ചെന്ന ആരോപണം പ്രഥമദൃഷ്ട്യ വിശ്വാസയോഗ്യമാണെന്നും വിശദമായ അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം നടത്തി എത്രയും വേഗം കുറ്റപത്രം സമര്‍പിക്കാനാണ് കോടതി നിര്‍ദേശം
മേലുകാവില്‍ കസ്റ്റഡിയിലുണ്ടായിരുന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News