32.3 C
Kottayam
Saturday, May 11, 2024

മേഘാലയ മുഖ്യമന്ത്രിയ്ക്ക് കൊവിഡ്

Must read

ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സംഗ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ചെറിയ രോഗലക്ഷണങ്ങളോടെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് കോണ്‍റാഡ്.

കൊവിഡ് സ്ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മുഖ്യമന്ത്രി ട്വിറ്റിലൂടെ നിര്‍ദേശം നല്‍കി. അവശ്യമെങ്കില്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മേഘാലയില്‍ ഇതുവരെ 12,586 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 11,883 പേരാണ് രോഗമുക്തി നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week