ലാവൻഡർ ഗൗണിൽ സിംപിളായി മീര ജാസ്മിൻ; പുത്തൻ ചിത്രങ്ങൾ

കൊച്ചി: ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ നടിയാണ് മീരാ ജാസ്മിന്‍. സത്യന്‍ അന്തിക്കാടിന്റെ ‘മകള്‍’ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായിട്ടായിരുന്നു തിരിച്ചുവരവ്. ഇതിന് പിന്നാലെ താരം ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങുകയും ചെയ്തു.

  • ലാവൻഡർ ഗൗണിൽ സിംപിളായി മീര ജാസ്മിൻ; പുത്തൻ ചിത്രങ്ങൾജീവിതത്തിലെ സന്തോഷ നിമിഷങ്ങളും വിദേശ യാത്രയുടെ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയുമെല്ലാം മീര ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മീരയുടെ പുതിയ ഗ്ലാമര്‍ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നത്.

     
  • ​മീര പറയുന്നു​
  • ലാവന്‍ഡര്‍ നിറത്തിലുള്ള സ്ലീവ്ലെസ് ഗൗണാണ് മീര ധരിച്ചിരിക്കുന്നത്. ഡീപ് നെക്കാണ് ഈ ഗൗണിന്റെ പ്രത്യേകത. ഇംഗ്ലീഷ് ഗായകന്‍ എല്‍വിസ് കോസ്റ്റെല്ലോയുടെ ‘നതിങ് ഹില്‍’ എന്ന ആല്‍ബത്തില്‍ നിന്നുള്ള ‘ഷി’ എന്ന പാട്ടിലെ വരികളാണ് ഈ ചിത്രങ്ങള്‍ക്കൊപ്പം മീര കുറിച്ചിരിക്കുന്നത്.

     
  • ​നിരവധി പ്രൊജക്ടുകൾ​മീരയുടെ ചിത്രത്തിന് താഴെ നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. പ്രായം കൂടുതോറും മീരയുടെ ഭംഗി കൂടിവരികയാണെന്നും പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണെന്നും ആരാധകര്‍ കമന്റില്‍ പറയുന്നു. ജാസ്മിന്‍ ലാവന്‍ഡര്‍ ആയി മാറിയപ്പോള്‍ എന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്.

     
  • ​പുതിയ ചിത്രം​2014-ന് ശേഷം തമിഴിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മീര. എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ടെസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. മാധവന്‍, നയന്‍താര, സിദ്ധാര്‍ഥ് തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്ത ക്വീന്‍ എലിസബത്ത് എന്ന ചിത്രമാണ് ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ളത്. നരേനാണ് ഈ ചിത്രത്തിലെ മറ്റൊരു താരം. സമുദ്രക്കനി നായകനായി എത്തിയ വിമാനം എന്ന തെലുങ്ക് ചിത്രത്തിലും മീര അടുത്തിടെ അഭിനയിച്ചിരുന്നു.

  •  
  • ​നയൻതാരയ്ക്കൊപ്പം​നയൻതാരയ്ക്കൊപ്പം​
    നയൻതാരയ്ക്കൊപ്പവും മീരയുടെ ഒരു ചിത്രം വരാനുണ്ട്. ടെസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. മാധവനും മീരയ്ക്കൊപ്പം ചിത്രത്തിലെത്തുന്നുണ്ട്. മീരയുടെ ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു.

     
  • ​രണ്ടായിരങ്ങളിൽ​​​
    രണ്ടായിരം മുതൽ 2012 വരെയുള്ള കാലഘട്ടങ്ങളിൽ സിനിമയിൽ വളരെ സജീവമായിരുന്നു മീര. ആ സമയത്ത് പുറത്തിറങ്ങിയതിൽ ഒരുപിടി മികച്ച ചിത്രങ്ങൾ മീരയുടെ ലിസ്റ്റിലുണ്ട്.

     
  • ​ആരാധകർ​

     
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News