28.1 C
Kottayam
Sunday, June 7, 2026

‘ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമം’; അമൽജ്യോതി കോളേജ് വിവാദത്തിൽ സീറോ മലബാർ സിനഡ്

Must read

കൊച്ചി: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നൽകുന്നതെന്ന് സീറോ മലബാർ സിനഡിന്റെ വിലയിരുത്തൽ. കോളേജിലെ ശ്രദ്ധ എന്ന വിദ്യാർഥിനിയുടെ ആത്മഹത്യ ചില തൽപ്പരകക്ഷികൾ വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവസമൂഹം നോക്കിക്കാണുന്നതെന്നു സിനഡ് പ്രസ്താവനയിൽ പറഞ്ഞു.

കോളേജുകളിൽ അച്ചടക്കവും ധാർമ്മികതയും നിലനിൽക്കണമെന്നു നിർബന്ധം പിടിക്കുന്നത് തെറ്റാണെന്ന നിലയിലാണ് മാധ്യമങ്ങളടക്കം ചർച്ച നടത്തിയതെന്നു സിനഡ് ആരോപിച്ചു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം മറ്റെല്ലാ സ്ഥാപനങ്ങളും മികച്ച സേവന നിലവാരം പുലർത്തുന്നവയാണ്. അവയെ ദുർബലപ്പെടുത്തുന്നതിലൂടെ ക്രൈസ്തവ വിരോധം കൂട്ടുകയും കേരളത്തിലെ യുവജനങ്ങളുടെ ഭാവി ഇല്ലാതാക്കുകയുമാണ് ചിലർ ചെയ്യുന്നതെന്ന് സിനഡ് ആരോപിക്കുന്നു.


അമൽജ്യോതി കോളേജിലുണ്ടായ പ്രതിഷേധങ്ങൾക്കു പിന്നിലെ രാഷ്ട്രീയ വർഗീയ താൽപ്പര്യങ്ങൾ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരം പ്രതിരോധ ശ്രമങ്ങളെപ്പോലും വർഗീയവത്കരിക്കാനാണ് ചിലരിപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിനാശം വിതയ്ക്കുന്ന ഇത്തരം രാഷ്ട്രീയ വർഗീയ കൂട്ടുകെട്ടുകളെ അപലപിക്കുന്നതായും സിനഡ് പ്രസ്താവനയിൽ പറയുന്നു.

രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യർഥിനി തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷ് (20) ആണ് കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്. സംഭവത്തിനു പിന്നാലെ കോളേജിലും പുറത്തും വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ശ്രദ്ധയുടെ ഫോൺ കോളേജ് അധികൃതർ പിടിച്ചെടുത്തെന്നും തുടർന്നുള്ള മാനസികപീഡനമാണ് മരണത്തിലേക്കു നയിച്ചതെന്നുമാണ് വിദ്യാർഥികളടക്കം ആരോപിച്ചത്.

- Advertisement -

വിദ്യാർഥികളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചതോടെ കോളേജ് അടച്ചിരുന്നു. മന്ത്രിമാരുടെ സംഘം നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്. സംഭവത്തിൽ ആരംഭിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week