ആ നടൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്; ചോദിക്കാൻ പാടില്ലാത്ത ചോദ്യം ചോദിച്ചു; ആലോചിക്കുമ്പോൾ ഭയങ്കര വേദനയാണ്; മനസ് തുറന്ന് മീര അനിൽ

കൊച്ചി:ടെലിവിഷൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന അവതാരകയാണ് മീര അനിൽ. നിരവധി റിയാലിറ്റി ഷോകളിലൂടയെും ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മീര അനിൽ മലയാളികൾക്ക് ഏറെ പരിചിതമായ മുഖമായി മാറുകയായിരുന്നു. ഇപ്പോഴിതാ, തന്റെ കരിയറിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ മീര മനസു തുറന്നിരിക്കുകയാണ്.

നിരവധി സ്റ്റേജുകളിൽ അവതാരകവേഷം അണിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും പുതിയൊരു സ്റ്റേജിൽ കയറുന്നതിനു മുൻപ് ചെറിയൊരു ഭയം തന്റെയുള്ളിൽ ഉണ്ടാകാറുണ്ടെന്നു പറയുന്നു മീര. ”ഒരുപാടു സ്റ്റേജുകളായി എന്നു കരുതി ഒന്നും ലാഘവത്വത്തോടെ കാണുന്നയാളല്ല ഞാൻ. ഇപ്പോഴും ചില പ്രോഗ്രാമുകൾക്കു വേണ്ടി രണ്ടാഴ്ചയോളമൊക്കെ തയ്യാറെടുപ്പുകൾ നടത്താറുണ്ട്. വായിക്കാറുണ്ട്. ദിവസവും ഒരു മണിക്കൂറെങ്കിലും പത്രം വായിക്കാനായി മാറ്റിവെക്കാറുണ്ട്.

പിന്നെ ചില കാര്യങ്ങളൊക്കെ നമ്മുടെ കയ്യിൽ നിൽക്കുന്നതല്ല. ചില വൈറൽ ചോദ്യങ്ങൾ ചോദിക്കാൻ നമ്മൾ നിർബന്ധിതരാകും. അതൊക്കെ ബാക്കിയുള്ളവരെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടാണ്.

ആടുജീവിതത്തിന്റെ പ്രൊമോഷൻ സ്റ്റേജിൽ ലാലേട്ടനോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യം ചോദിച്ചു എന്നതിനായിരുന്നു ഞാൻ ഏറ്റവും കൂടുതൽ സെെബർ ബുള്ളിയിംഗ് നേരിട്ടത്. ഡയറക്ടേഴ്സിന്റെ കമാൻഡുകൾ കണക്കിലെടുത്തുകൊണ്ടാകും പ്രസന്റ് ചെയ്യേണ്ടത്. ഇതൊരിക്കലും നമ്മുടെ പേഴ്സണൽ ചോയ്സുകൾ ആകാറില്ല. മീര വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News