ന്യൂഡല്‍ഹി: വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി നേതാവും എംപിയുമായ മീനാക്ഷി ലേഖി. അടുത്തിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പരസ്പരം ബന്ധമുണ്ടെന്നും ലേഖി പറഞ്ഞു.
നന്ദുവിന്റെ കൊലപാതകത്തില്‍ പോലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു എംപിയുടെ പ്രതികരണം. പ്രതികളെ പിടിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും ലേഖി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24ന് രാത്രി നാഗംകുളങ്ങര സ്വദേശി നന്ദു കൃഷ്ണ എസ്.ഡി.പി.ഐ-ആര്‍.എസ്.എസ് സംഘര്‍ഷത്തിനിടെ വെട്ടേറ്റുമരിച്ചത്. അറസ്റ്റിലായ എട്ടുപേരുള്‍പ്പെടെ സംഭവത്തിലുള്‍പെട്ട 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാലറിയാവുന്ന ഒമ്പതുപേര്‍ക്കെതിരെയും കേസുണ്ട്. ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷമുണ്ടായ സ്ഥലത്തുനിന്ന് മൂന്ന് വടിവാള്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ 25ന് ബി.ജെ.പി ഹര്‍ത്താല്‍ നടത്തി. ഹര്‍ത്താലില്‍ ചേര്‍ത്തലയില്‍ പലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരിന്നു. കടകള്‍ കത്തിക്കുകയും വാഹനങ്ങള്‍ തകര്‍ക്കകയും ചെയ്തിരുന്നു.